പ്ലസ്ടു ടെക്‌സ്റ്റ് ബുക്കില്‍ ആന്ത്രപ്പോളജിസ്റ്റ് എ. അയ്യപ്പന് പകരം വെച്ചത് കവി എ. അയ്യപ്പന്റെ ചിത്രം

എ. അയ്യപ്പന്റെ ജീവചരിത്രം വിശദമായി ഈ ഭാഗത്ത് പ്രതിപാദിക്കുന്നുണ്ട്.

Update: 2021-05-26 11:00 GMT
Advertising

കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പ്ലസ്ടു ആന്ത്രപ്പോളജി ടെക്‌സ്റ്റ് ബുക്കില്‍ ആന്ത്രപ്പോളജിസ്റ്റ് എ. അയ്യപ്പന് പകരം വെച്ചത് കവി എ. അയ്യപ്പന്റെ ചിത്രം. 'ലൂമിനറീസ് ഓഫ് ഇന്ത്യന്‍ ആന്ത്രപ്പോളജി' എന്ന പത്താം അധ്യായത്തിലാണ് ആന്ത്രപ്പോളജിസ്റ്റ് എ. അയ്യപ്പനെ പരിചയപ്പെടുത്തുന്നത്.

എ. അയ്യപ്പന്റെ ജീവചരിത്രം വിശദമായി ഈ ഭാഗത്ത് പ്രതിപാദിക്കുന്നുണ്ട്. തൃശൂര്‍ ജില്ലയിലെ പാവറിട്ടിയില്‍ ജനിച്ച എ. അയ്യപ്പന്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ലണ്ടനില്‍ നിന്ന് പി.എച്ച്ഡിയും നേടിയതായി ഇവിടെ പറയുന്നുണ്ട്.




 


മദ്രാസ് ഗവണ്‍മെന്റ് മ്യൂസിയത്തില്‍ ഡയരക്ടറായി സേവനം ചെയ്തതും വിരമിച്ച ശേഷം ആന്ധ്ര യൂണിവേഴ്‌സിറ്റില്‍ അധ്യാപകനായതും അടക്കം അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തെ കുറിച്ചും വിശദമായി പറയുന്നുണ്ട്. പക്ഷെ അദ്ദേഹത്തെ പരിചയപ്പെടുത്താന്‍ നല്‍കിയിരിക്കുന്നത് കവി എ. അയ്യപ്പന്റെ ഫോട്ടോയാണെന്ന് മാത്രം.






Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News