കുവൈത്തില്‍ ഗാർഹിക തൊഴിലാളി കരാർ കാലാവധി പൂർത്തീകരിച്ചില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നു കോടതി

കുവൈത്ത് സ്വദേശിയായ സ്പോൺസർ നൽകിയ കേസിൽ അപ്പീൽ കോടതിയാണ് വിധി പ്രസ്താവിച്ചത്

Update: 2021-03-11 03:53 GMT

കുവൈത്തിൽ ഗാർഹിക തൊഴിലാളി സ്പോൺസറുമായി ഉണ്ടാക്കിയ കരാർ കാലാവധി പൂർത്തീകരിച്ചില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നു കോടതി വിധി .

രണ്ടു വർഷത്തെ കരാർ കാലാവധി പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തിയതായി കാണിച്ചാണ് സ്പോൺസർ ഗാർഹികജോലിക്കാരനെതിരേ കോടതിയെ സമീപിച്ചത്. ജോലിയിൽ തുടരാൻ തൊഴിലാളിയെ നിർബന്ധിക്കണമെന്നും അല്ലെങ്കിൽ കരാർ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നുമായിരുന്നു പരാതിക്കാരന്‍റെ ആവശ്യം. കേസിൽ ഇരു വിഭാഗത്തിന്‍റെയും വാദം കേട്ട കോടതി നഷ്ടപരിഹാരം നൽകാൻ തൊഴിലാളിക്ക് ബാധ്യതയില്ലെന്നു വിധിക്കുകയായിരുന്നു.

Advertising
Advertising

എഴുതപ്പെട്ട കരാറിന് വിരുദ്ധമായി തൊഴിലാളി സ്പോൺസർക്ക് വേണ്ടി ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ഒളിച്ചോടുകയോ ചെയ്താൽ പോലും അവരിൽനിന്ന് തൊഴിലുടമക്ക് നഷ്ടപരിഹാരം ഈടാക്കാൻ ലേബർ റിക്രൂട്ട്‌മെന്‍റ് നിയമത്തിൽ പറഞ്ഞിട്ടില്ല എന്ന് കോടതി വ്യക്തമാക്കി. കരാർ കാലാവധി നിറവേറ്റാൻ വീട്ടുജോലിക്കാരനെ നിർബന്ധിക്കുന്നത് നിർബന്ധിത തൊഴിലായോ അടിമത്തമായോ കണക്കാക്കുമെന്നും കോടതി നിരീക്ഷിച്ചു. സ്പോൺസറിൽനിന്ന് ഓടിപ്പോകുന്നത് രാജ്യത്തെ നിയമപ്രകാരം അനുവദനീയമല്ലെങ്കിലും ഇതിന് സ്പോൺസർക്ക് നഷ്ടപരിഹാരം നൽകണമെന്ന് നിയമത്തിൽ വ്യവസ്ഥയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

Tags:    

Similar News