ഇസ്രായേലിനെ ഞെട്ടിച്ച് വടക്കൻ ഗസ്സയിൽ ഹമാസ് പ്രത്യാക്രമണം; അഞ്ച് സൈനികർ കൊല്ലപ്പെട്ടു,10 പേര്‍ക്ക് പരിക്ക്

അൽഖസ്സാം ബ്രിഗേഡ് സൈനിക വാഹനത്തിൽ ഘടിപ്പിച്ച സ്​ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു

Update: 2025-07-08 08:55 GMT
Editor : ലിസി. പി | By : Web Desk

ഗസ്സസിറ്റി: വടക്കൻ ഗസ്സയിൽ ഹമാസ്​ നടത്തിയ അപ്രതീക്ഷിത തിരിച്ചടിയിൽ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. 10  സൈനികർക്ക്​ പരിക്കേറ്റു. രണ്ടുപേരുടെ  നില ഗുരുതരമാണ്​. ഒരു സൈനികനെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്  സൈനിക വാഹനത്തിൽ ഘടിപ്പിച്ച സ്​ഫോടകവസ്തു പൊട്ടിത്തെറിച്ചാണ്​ അപകടം.ഒരു കവചിത വാഹനത്തിന് പുറമെ രക്ഷാ ദൗത്യവുമായെത്തിയ സൈനിക വാഹനങ്ങൾക്ക് നേരെയും ഹമാസ് ആക്രമണം നടന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

വടക്കൻ ഗസ്സയിലെ ബൈത്ത് ഹാനൂനില്‍ തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ്  ബോംബ് സ്ഫോടനമുണ്ടായതെന്ന് സൈന്യം അറിയിച്ചു. ജറുസലേം സ്വദേശികളായ സ്റ്റാഫ് സാർജന്റ് മെയർ ഷിമോൺ അമർ (20),സർജന്റ് മോഷെ നിസ്സിം ഫ്രെച്ച് (20), എന്നിവരാണ് മരിച്ച രണ്ടു സൈനികര്‍.കൊല്ലപ്പെട്ട മറ്റുള്ളവരുടെ പേരുകൾ പിന്നീട് പുറത്തുവിടുമെന്നും സൈന്യം അറിയിച്ചു. സൈനികര്‍ കാല്‍നടയായി സഞ്ചരിക്കുന്ന സമയത്താണ് സ്ഫോടനമുണ്ടായതെന്നാണ് ഐഡിഎഫ് വിശദീകരണം.വ്യോമാക്രമണത്തിന് ലക്ഷ്യമിട്ട സ്ഥലത്തായിരുന്നു സ്ഫോടനം നടന്നതെന്നും സൈന്യം വ്യക്തമാക്കി.

Advertising
Advertising

അതിനിടെ, യ​മ​നി​ലെ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇസ്രായേൽ നടത്തിയ വ്യോ​മാ​ക്ര​മ​ണത്തിന്​ ഹൂതികൾ തിരിച്ചടിച്ചു . ഇസ്രായേലിനു നേരെ മിസൈൽ വർഷിച്ചതിനു പുറമെ ചെങ്കടലിൽ ഒരു കപ്പലിനു നേരെയും ഹൂതികൾ ആക്രമണം നടത്തി. രണ്ട്​ കപ്പൽ ജീവനക്കാർക്ക്​ പരിക്കേൽക്കുകയും രണ്ട്​ പേരെ കാണാതാവുകയും ചെയ്തു. കഴിഞ്ഞ ദിവസം തങ്ങൾ ആക്രമിച്ച 'മാ​ജി​ക് സീ​സ്' എ​ന്ന ച​ര​ക്കു​ക​പ്പ​ൽ കടലിൽ മുങ്ങിയതായും ഹൂ​തികൾ അറിയിച്ചു.

അതേസമയം, ഗസ്സയിൽ ഇസ്രായേൽ ​ആക്രമണം തുടരുകയാണ്.കഴിഞ്ഞ ദിവസം ആക്രമണത്തില്‍ 61 പേർ കൊല്ലപ്പെട്ടു. ഭക്ഷണത്തിന്​ കാത്തുനിന്നവർക്കു നേരെ നടന്ന വെടിവെപ്പിൽ ഇന്നലെയും അഞ്ചുപേരാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News