ഒഴുകിയെത്തിയത് മൂർഖനും അണലിയുമടക്കം 900 പാമ്പുകൾ; കനത്ത മഴയിൽ പാമ്പുവളർത്തൽ കേന്ദ്രം തകർന്നു, നിരവധി പേർക്ക് കടിയേറ്റതായി റിപ്പോർട്ട്- വിഡിയോ

വെള്ളക്കെട്ടിലൂടെ പാമ്പുകൾ ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്

Update: 2026-07-09 15:41 GMT

ഗുവാങ്സി: ദക്ഷിണ ചൈനയിൽ നിർത്താതെ പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ ഗുവാങ്സിയിലെ പാമ്പുവളർത്തൽ കേന്ദ്രം തകർന്നതായി റിപ്പോർട്ട്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ കേന്ദ്രം തകർന്നെന്ന് വിവിധ ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നാലെ, താവളത്തിലുണ്ടായിരുന്ന 900-ത്തിലേറെ പാമ്പുകൾ പ്രദേശത്തെ വെള്ളക്കെട്ടുകളിൽ ഒഴുകിനടക്കുകയാണെന്നാണ് വിവരം. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിസിടിവിയെ ഉദ്ദരിച്ചുകൊണ്ടുള്ള ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം, ബ്രീഡിങ് ഫാമിൽ നിന്ന് 900-ത്തിലേറെ പാമ്പുകൾ രക്ഷപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ടുള്ളതിനാൽ പാമ്പുകൾ പ്രദേശത്ത് തന്നെ ചുറ്റിപ്പറ്റിനിൽക്കാൻ സാധ്യതയേറെയാണെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Advertising
Advertising

അതേസമയം, പാമ്പുകടിയേറ്റ് ഒരു സ്ത്രീ മരിച്ചെന്ന വിവരവും വിവിധ ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഗുവാങ്സി നഗരത്തിലെ ഹെങ്സൂ നഗരത്തിൽ കനത്ത വെള്ളക്കെട്ട് തുടരുന്നതിനാൽ ഇവരെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല. ഇതേതുടർന്നാണ് മരണം.

ബ്രീഡിങ് കേന്ദ്രത്തിൽ നിന്ന് പുറത്തെത്തിയ പാമ്പുകളിൽ ചിലത് കൊടും വിഷമുള്ളവയാണെന്നും മൂർഖനടക്കമുള്ള പാമ്പുകളും കൂട്ടത്തിലുണ്ടായിരുന്നെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. പാമ്പുകളെ പിടികൂടാൻ പത്തംഗങ്ങൾ വീതമുള്ള പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കടിയേറ്റവർക്ക് അടിയന്തരമായി ചികിത്സയെത്തിക്കാനും സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. വെള്ളക്കെട്ടുകളിലൂടെ പാമ്പുകൾ നീന്തിപ്പോകുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം മുതൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. മുന്നിലെത്തുന്ന പാമ്പുകളെ പിടികൂടുന്നവരെയും ജീവനുംകൊണ്ട് രക്ഷതേടുന്ന പ്രദേശവാസികളെയും വിഡിയോയിൽ കാണാം.

വാണിജ്യാവശ്യാർത്ഥം വ്യാപകമായ പാമ്പുവളർത്തൽ കേന്ദ്രങ്ങളുള്ള ചൈനീസ് നഗരങ്ങളിലൊന്നാണ് ഗുവാങ്സി. അക്കാരണം കൊണ്ടുതന്നെ പാമ്പുവളർത്തൽ കേന്ദ്രം തകർന്നത് പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കക്കിടയായിരിക്കുകയാണ്. 

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - അൻഫസ് കൊണ്ടോട്ടി

Similar News