'ഗസ്സക്ക് വേണ്ടി ഡിജിറ്റൽ നിശബ്ദത' ഫലസ്തീന് ജനതക്ക് വേണ്ടി സോഷ്യൽ മീഡിയ ക്യാമ്പയിൻ

ഓരോ രാജ്യത്തും പ്രാദേശിക സമയം രാത്രി 9:00 മുതൽ 9:30 വരെ സോഷ്യൽ മീഡിയ ഉപയോഗം പൂർണമായും ഒഴിവാക്കണമെന്ന് ക്യാമ്പയിൻ ആവശ്യപ്പെടുന്നു

Update: 2025-07-05 16:25 GMT

കോഴിക്കോട്: ഗസ്സയിലെ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി 'സൈലൻസ് ഫോർ ഗസ്സ' എന്ന ഡിജിറ്റൽ പ്രതിഷേധ പ്രസ്ഥാനം ഒരാഴ്ചത്തേക്ക് എല്ലാ ദിവസവും രാത്രി 9 മുതൽ 9:30 വരെ 30 മിനിറ്റ് ഡിജിറ്റൽ നിശബ്ദത ആചരിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പ്രഫസർ ടി.ടി. ശ്രീകുമാർ അടക്കമുള്ള പ്രമുഖർ ഈ ക്യാമ്പയിനിന്റെ ഭാഗമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ഒരുമിച്ച് ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുന്ന ക്യാമ്പയിൻ ആണ് 'സൈലൻസ് ഫോർ ഗസ്സ' മുന്നോട്ട് വെച്ചിരിക്കുന്നത്.

Advertising
Advertising

ഈ ക്യാമ്പയിനിന്റെ ഭാഗമായി ഓരോ രാജ്യത്തും പ്രാദേശിക സമയം രാത്രി 9:00 മുതൽ 9:30 വരെ സോഷ്യൽ മീഡിയ ഉപയോഗം പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ സമയത്ത് ഫോണുകളും കമ്പ്യൂട്ടറുകളും ഓഫ് ചെയ്യുക, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ലൈക്കുകൾ, കമന്റുകൾ എന്നിവ ഒഴിവാക്കി ഇതിന്റെ ഭാഗമാവുക.

ഇത്തരമൊരു കൂട്ടായ പ്രവർത്തനം സോഷ്യൽ മീഡിയ അൽഗോരിതങ്ങളിൽ ശക്തമായ സിഗ്നൽ സൃഷ്ടിക്കുമെന്നും, ഗസ്സയിലെ അനീതിക്കെതിരെ പൗരന്മാരുടെ പ്രതിഷേധം പ്രകടമാക്കുമെന്നുമുള്ള ആശയം ക്യാമ്പയിൻ മുന്നോട്ട് വെക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അൽഗോരിതങ്ങളെ തടസ്സപ്പെടുത്തുകയും അവയുടെ ദൃശ്യപരതയെയും ട്രാഫിക് സ്ഥിതിവിവരക്കണക്കുകളെയും സ്വാധീനിക്കുകയും ചെയ്യുന്ന ഒരു പ്രതീകാത്മക പ്രവർത്തനം സൃഷ്ടിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News