ഇസ്രായേല്‍ ഖനനം: അൽ അഖ്‌സ മസ്ജിദിന്റെ അടിത്തറ ദുർബലമാക്കുന്നു; മുന്നറിയിപ്പുമായി ജറുസലേം ഗവർണറേറ്റ്‌

ജറുസലേമിലെ പുണ്യസ്ഥലങ്ങളുടെ മേൽ ഇസ്രായേലി നിയന്ത്രണം സ്ഥാപിക്കാൻ വേണ്ടിയാണ് തുരങ്കങ്ങൾ ഉപയോഗിക്കുന്നതെന്ന് ജറുസലേം ഗവർണറേറ്റിന്റെ ഉപദേശകൻ

Update: 2025-10-27 03:40 GMT

Photo-Reuters

ജറുസലേം: അൽ-അഖ്‌സ മസ്ജിദിന് ചുറ്റുമായി ഇസ്രായേൽ  നടത്തുന്ന ഖനനം പള്ളിയുടെ അടിത്തറ ദുര്‍ബലമാക്കുന്നതായി ജറുസലേം ഗവര്‍ണറേറ്റ്. ഫലസ്തീനിയന്‍ വാർത്താ ഏജൻസിയായ വഫയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇസ്രായേലിന്റെ ഖനനം മൂലം പള്ളി അപകടാവസ്ഥയിലാണെന്നും കുഴിക്കുന്ന ഓരോ മീറ്ററും പളളിയുടെ തകര്‍ച്ച ആസന്നമാക്കുകയാണെന്നുമുള്ള വാര്‍ത്തകളും വരുന്നുണ്ട്. ലോകം ഇതിനെതിരെ ശബ്ദിക്കണമെന്ന ആവശ്യ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.  അൽ-അഖ്സയുടെ തെക്ക്, പടിഞ്ഞാറൻ മതിലുകൾക്ക് സമീപം ഇസ്രായേൽ ഖനനം ഇപ്പോഴും തുടരുകയാണ്. 

Advertising
Advertising

ഇസ്രായേലിന്‍റെ ഖനനങ്ങൾ അൽ-അഖ്‌സ മസ്‌ജിദിന്‍റെ അടിത്തറ ദുർബലമാക്കി അസ്ഥിരപ്പെടുത്തുകയാണെന്നും ചരിത്രപരമായ വീടുകൾ, പുരാതന പാഠശാലകൾ തുടങ്ങിയ ഫലസ്തീനുമായി ബന്ധപ്പെട്ട ശേഷിപ്പുകൾക്ക് കേടുപാടുകൾ വരുത്തുകയാണെന്നും ജറുസലേം ഗവര്‍ണറേറ്റിന്റെ ഉപദേശകന്‍ മഅ്റൂഫ് അൽ രിഫാഇ പറയുന്നു.

ശാസ്ത്രീയ അടിത്തറയൊന്നുമില്ലാതെ മസ്‌ജിദിന്‍റെ ഘടനാപരമായ സ്ഥിരതക്ക് ഭീഷണിയാകുന്ന ഈ ജോലികൾ രഹസ്യമായും അന്താരാഷ്ട്ര മേൽനോട്ടമില്ലാതെയുമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പ്രേരിത നിക്കമാണിത്. പെര്‍മിറ്റ് ഇല്ല എന്നതടക്കമുള്ള കാരണങ്ങള്‍ ആരോപിച്ച് ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളും ഇസ്രായേൽ അധികൃതർ നീക്കം ചെയ്യാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജറുസലേമിലെ പുണ്യസ്ഥലങ്ങളുടെ മേൽ ഇസ്രായേലി നിയന്ത്രണം സ്ഥാപിക്കാൻ വേണ്ടിയാണ് തുരങ്കങ്ങൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

പഴയ നഗരത്തെ ജൂതവൽക്കരിക്കാനും അതിന്റെ മതപരവും സാംസ്കാരികവും ചരിത്രപരവുമായ സ്വഭാവത്തെ മാറ്റിമറിക്കുന്നതിനുമുള്ള ദീർഘകാല രാഷ്ട്രീയ പദ്ധതിയാണ് ഇസ്രായേലിന്റെ മനസില്‍. പുരാവസ്തു ഗവേഷണം നടത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് ഇസ്രായേല്‍ പുറമേക്ക് വിശദീകരിക്കുന്നത്. എന്നാല്‍ ജറുസലേം ഒരു ജൂത നഗരമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇസ്രായേല്‍ നടത്തുന്നത്. 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News