ഊർജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ ഇറാനെ ആക്രമിച്ച് ഇസ്രായേൽ

ഇറാനിലെ ആക്രമണങ്ങൾക്ക് പുറമെ ലെബനനിലും ഇസ്രായേൽ തങ്ങളുടെ സൈനിക നീക്കം ശക്തമാക്കിയിട്ടുണ്ട്

Update: 2026-03-23 18:25 GMT

തെഹ്‌റാൻ: ഇറാനുമായുള്ള ചർച്ചകൾക്ക് പിന്നാലെ രാജ്യത്തെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള സൈനിക നടപടികൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽക്കാലികമായി നിർത്തിവെച്ചു. ഇതിന് തൊട്ടുപിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രായേൽ പുതിയ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഇസ്രായേൽ സർക്കാരിന്റെ നിർദ്ദേശപ്രകാരം സൈനിക നീക്കങ്ങൾ തുടരുമെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (IDF) വ്യക്തമാക്കി.

ഇറാനുമായുള്ള ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിയ ഡൊണാൾഡ് ട്രംപ്, ഇറാന്റെ പവർ പ്ലാന്റുകൾക്കും ഊർജ കേന്ദ്രങ്ങൾക്കും നേരെയുള്ള സൈനിക ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് മാറ്റിവെക്കാൻ നിർദ്ദേശം നൽകിയതായി അറിയിച്ചിരുന്നു. ഈ പ്രഖ്യാപനം വന്ന് മിനിറ്റുകൾക്കകമാണ് തെഹ്‌റാനിലുടനീളം സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി പുതിയ ആക്രമണം ആരംഭിച്ചതായി ഐഡിഎഫ് പ്രഖ്യാപിച്ചത്. 

Advertising
Advertising

തെഹ്‌റാനിലുണ്ടായ പുതിയ സ്ഫോടനങ്ങൾ മുൻപൊരിക്കലുമില്ലാത്ത വിധം ശക്തമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് (IRGC), ഖുദ്‌സ് ഫോഴ്സ് ബേസ്, ഇന്റലിജൻസ് സൈറ്റുകൾ, മിസൈൽ നിർമാണ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള സൈനിക താവളങ്ങളിലാണ് ഇസ്രായേൽ പ്രധാനമായും വ്യോമാക്രമണം നടത്തിയത്. അതേസമയം, തിങ്കളാഴ്ച ഇസ്രായേലിലെ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ പുതിയ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സും അവകാശപ്പെട്ടിട്ടുണ്ട്.

അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണം ആരംഭിച്ചതുമുതൽ ഇറാനിൽ സൈനികരും സാധാരണക്കാരുമുൾപ്പെടെ 1,500ലധികം ആളുകൾ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ചില മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 3,000 കടന്നിരിക്കാം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 15 പ്രവിശ്യകളിലായി 206 ആക്രമണങ്ങളാണ് രേഖപ്പെടുത്തിയത്.

ഇറാനിലെ ആക്രമണങ്ങൾക്ക് പുറമെ ലെബനനിലും ഇസ്രായേൽ തങ്ങളുടെ സൈനിക നീക്കം ശക്തമാക്കിയിട്ടുണ്ട്. തെക്കൻ ലെബനനിലെ ചില പ്രദേശങ്ങളുടെ പരമാധികാരം ഇസ്രായേൽ ഏറ്റെടുക്കണമെന്നും രാജ്യത്തിന്റെ പുതിയ അതിർത്തി ലിതാനി നദിയായിരിക്കണമെന്നും ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് ആവശ്യപ്പെട്ടത് മേഖലയിൽ കൂടുതൽ ആശങ്കകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News