വെടിനിർത്തൽ ചർച്ചകള്‍ക്കിടയിലും ഗസ്സയിൽ ഇസ്രായേലിന്റെ അതിക്രൂരത;72 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു

വ​ട​ക്ക​ൻ ഗ​സ്സ​യി​​​ൽ​നി​ന്നും മ​ധ്യ ഗ​സ്സ​യി​ൽ​നി​ന്നും വീ​ടു​വി​ട്ടു​പോ​കാ​ന്‍​ അ​ന്ത്യ​ശാ​സ​നം

Update: 2025-06-30 02:45 GMT
Editor : ലിസി. പി | By : Web Desk

ഗസ്സ സിറ്റി: വെടിനിർത്തൽ ചർച്ച തുടരുന്നതായ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ പ്രഖ്യാപനത്തിനിടയിലും  ഗസ്സയിൽ വ്യാപക കുടിയൊഴിക്കലും ആക്രമണവും തുടർന്ന്​ ഇസ്രായേൽ.  ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ 72 പേർ കൊല്ലപ്പെട്ടു. 66 ഫലസ്തീൻ കുട്ടികൾ ഇതിനകം പോഷകാഹാരക്കുറവുമൂലം മരണപ്പെട്ടതായി ഗസ്സയിലെ സർക്കാർ മീഡിയ ഓഫീസും​ അറിയിച്ചു.ഭക്ഷണത്തിന് കാത്തിരുന്നവർക്ക് നേരെ ഇന്നലെയും വെടിവെപ്പ് നടന്നു.

വെടിനിർത്തൽ കരാർ ഉടൻ നടപ്പാക്കണം എന്നാവശ്യപ്പെട്ട്​ തെൽ അവിവിലും ജറുസലേമിലും ആയിരങ്ങൾ തെരുവിലിറങ്ങി. ബന്ദികളെ കൊലക്ക്​ കൊടുക്കാനുള്ള പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ നീക്കത്തിനെതിരെ പ്രക്ഷോഭം ശക്​തമാക്കാനും ബന്ധുക്കൾ തീരുമാനിച്ചു.

Advertising
Advertising

കൂ​ട്ടകു​ടി​യൊ​ഴി​പ്പി​ക്ക​ൽ നടപടിയുമായി ഇസ്രായേൽ സേന മുന്നോട്ടു പോവുകയാണ്​. വ​ട​ക്ക​ൻ ഗ​സ്സ​യി​​​ൽ​നി​ന്നും മ​ധ്യ ഗ​സ്സ​യി​ൽ​നി​ന്നും വീ​ടു​വി​ട്ടു​പോ​കാന്‍​ ഫ​ല​സ്തീ​നി​ക​ൾ​ക്ക് അ​ന്ത്യ​ശാ​സ​നം നല്‍കി. പ​തി​നാ​യി​ര​ങ്ങ​ൾ ക​ഴി​യു​ന്ന ജ​ബാ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പ് സ​മ്പൂ​ർ​ണ​മാ​യി ഒ​ഴി​യ​ണമെന്നും സൈന്യം ഉത്തരവിട്ടു. വടക്കൻ, മധ്യ ഗസ്സയിലെ മേ​ഖ​ല​ക​ളി​ൽ സൈ​നി​ക നീ​ക്കം ശ​ക്ത​മാ​ക്കു​ക​യാ​ണെ​ന്നും എ​ല്ലാ​വ​രും തെ​ക്ക​ൻ ഗ​സ്സ​യി​ലെ അ​ൽ​മ​വാ​സി​യി​ലേ​ക്ക് നാ​ടു​വി​ട​ണ​മെ​ന്നു​മാ​ണ് അ​ന്ത്യ​ശാ​സ​നം. 56,000 പി​ന്നി​ട്ട മ​ര​ണ​സം​ഖ്യ വീണ്ടും കു​ത്ത​നെ ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന്റെ പു​തി​യ നീ​ക്കം.

ഇ​സ്രാ​യേ​ൽ ന​യ​കാ​ര്യ മ​ന്ത്രി റോ​ൺ ഡെ​ർ​മ​ർ നാളെ യു.​എ​സി​ലെ​ത്തും. ഇന്നലെ രാത്രി വിളിച്ചുചേർത്ത ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം ഭാഗിക വെടിനിർത്തലുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതായാണ്​ സൂചന. ഗ​സ്സ​യി​ൽ​നി​ന്ന് ​ഇ​സ്രാ​യേ​ൽ സൈ​ന്യം പൂ​ർ​ണ​മാ​യി പി​ൻ​വാ​ങ്ങി​യാ​ൽ എ​ല്ലാ ബ​ന്ദി​ക​ളെ​യും വി​ട്ട​യ​ക്കാ​മെ​ന്ന്​ ഹമാസ്​ അറിയിച്ചു. താൽക്കാലിക വെടിനിർത്തലിനു പകരമായി മുഴുവൻ ബന്ദികളെയും വിട്ടയക്കാൻ തങ്ങൾ സന്നദ്ധത അറിയിച്ചതായി ചില വാർത്താ ഏജൻസികൾ നൽകിയ റിപ്പോർട്ട്​ അടിസ്ഥാനരഹിതമാണെന്നും ഹമാസ്​ വിശദീകരിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News