ഗസ്സക്ക് പിന്നാലെ സിറിയൻ സൈനിക തലസ്ഥാനത്തും ബോംബിട്ട് ഇസ്രായേൽ; നാലു പേർ കൊല്ലപ്പെട്ടു,നിരവധി പേര്‍ക്ക് പരിക്ക്

ഇസ്രായേൽ നടത്തിയ സൈനിക ഇടപെടലിനെതിരെ അറബ്​ ലോകം ശക്​തമായ പ്രതിഷേധം രേഖപ്പെടുത്തി

Update: 2025-07-17 03:33 GMT
Editor : ലിസി. പി | By : Web Desk

ദുബൈ:  ഗസ്സക്കും ലബനാനും പിന്നാലെ സിറിയൻ സൈനിക തലസ്ഥാനത്തും ബോംബിട്ട് ഇസ്രായേൽ. തെ​ക്ക​ൻ സി​റി​യ​യി​ലെ സുവൈദയിൽ ഡ്രൂസുകൾക്കു നേരെ സിറിയൻ സൈന്യം നടത്തുന്ന അതിക്രമങ്ങൾക്ക് മറുപടിയായാണ് ആക്രമണമെന്നാണ് ഇസ്രായേൽ വിശദീകരണം.

ഇന്നലെ വൈ​കീ​ട്ടോ​ടെ ഡ​മ​സ്ക​സി​ലെ സൈ​നി​ക ആ​സ്ഥാ​ന​ത്താണ്​ ഇസ്രായേൽ ബോം​ബി​ട്ടത്​. നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു.  ഡ്രൂസുകളും തദ്ദേശീയരായ വിഭാഗവും തമ്മിലെ സംഘർഷത്തെ തുടർന്ന് സിറിയൻ സേന ഇറങ്ങി വെടിനിർത്തൽ പ്രഖ്യാപിച്ച സമയം,​ ഇസ്രായേൽ നടത്തിയ സൈനിക ഇടപെടലിനെതിരെ അറബ്​ ലോകം ശക്​തമായ പ്രതിഷേധം രേഖപ്പെടുത്തി.

Advertising
Advertising

അതേസമയം, സിറിയയും ഇസ്രായേലും തമ്മിലെ സംഘർഷം തങ്ങൾ ഇടപെട്ട്​ പരിഹരിച്ചതായി യു.എസ്​ സ്​റ്റേറ്റ്​ വകുപ്പ്​ അറിയിച്ചു. എന്നാൽ ഡ്രൂസ്​ വിഭാഗത്തന്‍റെ സുരക്ഷക്കായി ആവശ്മെങ്കിൽ ഇനിയും ഇടപെടുമെന്ന്​ ഇസ്രയേൽ വ്യക്​തമാക്കി.

ഗസ്സയിലും ഇസ്രയേൽ ക്രൂരത മാറ്റമില്ലാതെ തുടരുകയാണ്​. 81പേരെയാണ്​ ഇന്നലെ കൊലപ്പെടുത്തിയത്​. ഭക്ഷണം തേടിയെത്തിയ ആൾക്കൂട്ടത്തിനുനേർക്ക്​ നടന്ന വെടിവെപ്പിലാണ്​ 25പേർ കൊല്ലപ്പെട്ടത്​. യു.എസ്​, ഇസ്രായേൽ മേൽനോട്ടത്തിലുള്ള ഭക്ഷ്യവിതരണം ഉടൻ നിർത്തണമെന്ന്​ ഗസ്സയിലെ സർക്കാർ ഓഫീസ്​ ആവശ്യപ്പെട്ടു.

ദോഹയിൽ വെടിനിർത്തലുമായി ബന്​ധപ്പെട്ട ചർച്ചകളിൽ പുരോഗതിയില്ല. ഹമാസിനു മുമ്പാകെ പുതിയ നിർദേശം സമർപ്പിക്കുമെന്ന്​ കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു. ഖത്തർ അമീറുമായി താൻ ഉടൻ സംസാരിക്കുമെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​ പറഞു. അതിനിടെ, ഇസ്രായേലിൽ രണ്ട്​ യാഥാസ്ഥിതിക കക്ഷികൾ നെതന്യാഹു സർക്കാറിനെതിരെ തിരിഞ്ഞതോടെ ഭരണപ്രതിസന്ധി രൂക്ഷമായി. യുനൈറ്റഡ് തോറ ജൂദായിസം പാർട്ടി സഖ്യം വിട്ടതോടെയാണ്​ ഭരണപ്രതിസന്ധി രൂപപ്പെട്ടത്​. മറ്റൊരു സഖ്യകക്ഷിയായ ഷാ പാർട്ടി ഇന്ന്​ സർക്കാറിനുള്ള പിന്തുണ പിൻവലിക്കുമെന്നാണ്​ റിപ്പോർട്ട്​. അതോടെ നെതന്യാഹു സർക്കാറിന്​ പാർലമെന്‍റിൽ ഭൂരിപക്ഷം നഷ്ടമാകും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News