'തെഹ്‌റാൻ' ടിവി പരമ്പരയുടെ ഇസ്രായേലി നിർമാതാവിനെ ഏതൻസിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

52 കാരിയായ ദാന ഏദൻ ആണ് മരിച്ചത്

Update: 2026-02-16 16:53 GMT

ഗ്രീസ്: പ്രശസ്ത സ്പൈ ത്രില്ലർ പരമ്പരയായ 'തെഹ്റാൻന്റെ' ഇസ്രായേലി നിർമാതാവിനെ ഏതൻസിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ചയായിരുന്നു സംഭവം. ഗ്രീക്ക് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

52 കാരിയായ ദാന ഏദൻ ആണ് മരിച്ചത്. ബന്ധുക്കൾ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുനിന്നും ഗുളികകൾ കണ്ടെടുത്തതായും മൃതദേഹത്തിന്റെ കഴുത്തിൽ പാടുകൾ ഉള്ളതായും പൊലീസ് അറിയിച്ചു. നിലവിൽ ലഭ്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.

Advertising
Advertising

'കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇത് അങ്ങേയറ്റം ദുഃഖകരമായ നിമിഷമാണ്' എന്ന് അന്താരാഷ്ട്ര നിർമാണ കമ്പനിയായ ഡോണ ആൻഡ് ഷൂല പ്രൊഡക്ഷൻസ് പ്രസ്താവനയിൽ പറഞ്ഞു. മരണത്തിന് പിന്നിൽ ക്രിമിനൽ പശ്ചാത്തലമോ രാഷ്ട്രീയപരമായ കാരണങ്ങളോ ഉണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കമ്പനി അഭ്യർഥിച്ചു.

'തെഹ്റാൻ' പരമ്പരയുടെ നാലാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി ഗ്രീസിലെത്തിയതായിരുന്നു ഏദൻ എന്ന് ഇസ്രായേലി മാധ്യമമായ 'കാൻ' റിപ്പോർട്ട് ചെയ്തു.

ആപ്പിൾ ടിവി+ വഴി പുറത്തിറങ്ങിയ ഇസ്രായേലി സ്‌പൈ ത്രില്ലർ പരമ്പരയാണ് 'തെഹ്‌റാൻ'. ഇറാനിയൻ വംശജയായ മൊസാദ് ഏജന്റ് തമർ റാബിനിയൻ, തെഹ്റാനിലെ ആണവ റിയാക്ടർ തകർക്കുക എന്ന ദൗത്യത്തിനായി വ്യാജ ഐഡന്റിറ്റിയിൽ എത്തുന്നതാണ് കഥ. മോഷെ സോണ്ടർ നിർമിച്ച ഈ പരമ്പര, ഹീബ്രു, പേർഷ്യൻ, ഇംഗ്ലീഷ് ഭാഷകളിൽ പ്രക്ഷേപണം ചെയ്യുന്നുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Byline - അഹമ്മദലി ശര്‍ഷാദ്

Similar News