ജോർദാൻ കിരീടാവകാശിക്ക് വധു സൗദിയിൽനിന്ന്; വിവാഹനിശ്ചയം കഴിഞ്ഞു

ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ റോയൽ കോർട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

Update: 2022-08-18 06:49 GMT
Editor : abs | By : Web Desk
Advertising

അമ്മാൻ: കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമന്റെ വിവാഹനിശ്ചയം രാജ്യത്തെ അറിയിച്ച് ജോർദാൻ റോയൽ കോർട്ട്. സൗദിയിൽനിന്നുള്ള റജ്‌വ അൽ സൈഫ് ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ റോയൽ കോർട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 

റജ്‌വയുടെ റിയാദിലെ വീട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ. കുടുംബാഗങ്ങൾക്കു പുറമേ, റോയൽ ഹാഷിമൈറ്റ് കോർട്ടിലെ അംഗങ്ങളും നിശ്ചയത്തിൽ പങ്കെടുത്തു. ന്യൂയോർക്കിലെ സിറാകസ് പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയിൽ ആർകിടെക്ട് വിദ്യാർത്ഥിയാണ് റജ്‌വ. ഖാലിദ് ബിൻ മുസാഅദ് ബിൻ സൈഫ് ബിൻ അബ്ദുൽ അസീസ് അൽ സൈഫിന്റെയും അസ്സ ബിൻത് നായിഫ് അബ്ദുൽ അസീസ് അഹ്‌മദ് അൽ സുദൈരിയുടെയും മകളാണ് റജ്‌വ. 1994 ഏപ്രിലിലാണ് ജനനം. 

 

ഇരുവരെയും ജോർദാൻ റാജ്ഞി റാനിയ അഭിനന്ദിച്ചു. 'എന്റെ മൂത്ത രാജകുമാരൻ ഹുസൈനും മനോഹരിയായ പ്രതിശ്രുധ വധുവിനും അഭിനന്ദനങ്ങൾ. ഹൃദയത്തിൽ ഇത്രമാത്രം ആഹ്ലാദം സാധ്യമാകുമെന്ന് കരുതിയില്ല'- അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

ഈയിടെ ജോർദാൻ രാജകുമാരി ഇമാൻ ബിൻത് അബ്ദുല്ല രണ്ടാമന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ജമീൽ അലക്‌സാണ്ടർ തെർമിയോതിസ് ആണ് വരൻ. ഇമാന്റെ ജ്യേഷ്ഠനാണ് 28കാരനായ ഹുസൈൻ.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News