'രാവിലെ വിളിച്ചുണര്‍ത്താന്‍ സിംഹക്കുഞ്ഞുങ്ങളെ മുറിയിലേക്ക് അയക്കും'; പ്രത്യേക ഓഫറുമായി ചൈനീസ് ഹോട്ടൽ

റിസോർട്ടിലെ 20 മുറികളിലാണ് ഈ സേവനം ലഭ്യമാവുക

Update: 2025-11-21 04:16 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo: Special Arrangement

ജിയാങ്‌സു: രാവിലെ വിളിച്ചുണര്‍ത്താന്‍ സിംഹക്കുഞ്ഞുങ്ങളെ മുറിയിലേക്ക് അയക്കും. ചൈനയിലെ ഒരു ഹോട്ടൽ അവതരിപ്പിച്ച വിചിത്രവും അവിശ്വസനീയവുമായ സേവനം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലുള്ള ഹാപ്പി കൺട്രിസൈഡ് റിസോർട്ടാണ് ഈ പ്രത്യേക ‘മോണിംഗ് കോൾ സർവീസ്’ ആരംഭിച്ചത്.

ഒരു സാധാരണ ‘വേക്ക്-അപ്പ് കോൾ’ നൽകുന്നതിന് പകരം, ഈ സ്ഥാപനം അതിഥികളെ ഉറക്കത്തിൽ നിന്ന് ഉണർത്താൻ ജീവനുള്ള സിംഹക്കുഞ്ഞുങ്ങളെ അവരുടെ മുറികളിലേക്ക് അയയ്ക്കുന്നു. റിസോർട്ടിലെ 20 മുറികളിലാണ് ഈ സേവനം ലഭ്യമാവുക. ഒരു രാത്രിക്ക് 628 യുവാൻ (7,804 രൂപ) ആണ് ഈ പ്രത്യേക സേവനത്തിന്റെ ചാർജ്ജ്. രാവിലെ എട്ട് മുതൽ 10 വരെയാണ് സിംഹക്കുട്ടികളുടെ കൂടെ സമയം ചിലവഴിക്കാൻ വാധിക്കുക ഓരോ തവണയും ഏകദേശം ഏഴ് മിനിറ്റ് നേരമാണ് സിംഹക്കുഞ്ഞുങ്ങൾക്കൊപ്പം ഇരിക്കാനാവുക.

Advertising
Advertising

ഈ സർവീസ് ബുക്ക് ചെയ്യുന്നതിന് ഒരു ഏഷ്യാറ്റിക് ലയൺ വേക്ക്-അപ്പ് സർവീസ് എ​ഗ്രിമെന്റിൽ ഒപ്പിടണം. സിംഹക്കുട്ടി എപ്പോഴും ഒരു ജീവനക്കാരന്റെ മേൽനോട്ടത്തിലായിരിക്കുമെങ്കിലും അതിനോട് ഇടപഴകുമ്പോൾ അതിഥികൾ ജാഗ്രത പാലിക്കണമെന്ന് ഹോട്ടൽ അതികൃതർ പറയുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനവും ഉയർന്നുവരുന്നുണ്ട്. മൃഗസ്നേഹികളും ഒരു വലിയ വിഭാഗം ഉപയോക്താക്കളും ഇതിനെ ശക്തമായി എതിർക്കുന്നുണ്ട്. പലരും ഇതിനെ അപകടകരവും നിരുത്തരവാദപരവുമാണെന്നുമാണ് പറയുന്നത്.

സമാനമായി ജൂണിൽ ചോങ്‌ക്വിംഗിലെ ഒരു ഹോട്ടലും ഇതുപോലെ വിമർശനം നേരിട്ടിരുന്നു. റെഡ് പാണ്ട വേക്ക്-അപ്പ് സർവീസ് ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഇത്. സംഭവം വൈറലായതിന് പിന്നാലെ അന്ന് വന്യമൃഗ സംരക്ഷണ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി പ്രാദേശിക വനം വകുപ്പ് ഉടൻ തന്നെ അത് അടച്ചുപൂട്ടുകയായിരുന്നു. ചൈനയിൽ റെഡ് പാണ്ടകൾ സെക്കന്റ് ക്ലാസ് പ്രൊട്ടക്ടഡ് സ്പീഷീസും സിംഹങ്ങളും കടുവകളും ഫസ്റ്റ് ക്ലാസ് പ്രൊട്ടക്ടഡ് സ്പീഷീസുമാണ്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News