സയണിസത്തെക്കുറിച്ച് പഠിക്കുന്തോറും ഇസ്രായേലിലെ ഓരോ ഇഞ്ചും ഫലസ്തീനാണെന്ന് വ്യക്തമായി: പുലിറ്റ്സർ ജേതാവ് ബെഞ്ചമിൻ മോസർ

സയണിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങളും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്കുള്ള സന്ദർശനവുമാണ് ഫലസ്തീൻ ഭൂമിയെയും അതിന്റെ ചരിത്രത്തെയും കുറിച്ചുള്ള തന്റെ ധാരണകൾ പൂർണമായി മാറ്റിയെഴുതിയതെന്ന് ബെഞ്ചമിൻ മോസർ

Update: 2026-11-02 07:34 GMT

ലണ്ടൻ: സയണിസത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുകയും വെസ്റ്റ്ബാങ്കിൽ സമയം ചെലവഴിക്കുകയും ചെയ്തതോടെ ഇസ്രായേലിന്റെ ഓരോ ഇഞ്ചും യഥാർഥത്തിൽ ഫലസ്തീനാണെന്ന് തനിക്ക് വ്യക്തമായതായി പുലിറ്റ്സർ പുരസ്‌കാര ജേതാവും അമേരിക്കൻ-ഡച്ച് എഴുത്തുകാരനുമായ ബെഞ്ചമിൻ മോസർ. ബ്രിട്ടീഷ് മാധ്യമമായ ടൈംസ് റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

''സയണിസത്തെക്കുറിച്ച് ഞാൻ എത്രത്തോളം പഠിച്ചുവോ, അവിടെ എത്രത്തോളം സമയം ചെലവഴിച്ചുവോ, അത്രയധികം എനിക്ക് ബോധ്യപ്പെട്ടു. ഇസ്രായേലിലെ ഓരോ ഇഞ്ചും ഫലസ്തീനാണ്. അത് എക്കാലത്തും ഫലസ്തീൻ തന്നെയായിരുന്നു''- മോസർ വ്യക്തമാക്കി.

Advertising
Advertising

സയണിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങളും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്കുള്ള സന്ദർശനവുമാണ് ഫലസ്തീൻ ഭൂമിയെയും അതിന്റെ ചരിത്രത്തെയും കുറിച്ചുള്ള തന്റെ ധാരണകൾ പൂർണമായി മാറ്റിയെഴുതിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇസ്രായേൽ രൂപീകരണത്തോടനുബന്ധിച്ച് ഫലസ്തീനികൾ നേരിട്ട വംശീയ ഉന്മൂലനം കേവലം ഒരു പഴയകാല ചരിത്ര സംഭവം മാത്രമല്ലെന്നും, മറിച്ച് ഇന്നും തുടരുന്ന ഒരു പ്രക്രിയയാണെന്നും മോസർ ചൂണ്ടിക്കാട്ടി.

സയണിസത്തോടുള്ള ജൂത സമൂഹത്തിലെ എതിർപ്പുകളുടെ ചരിത്രം വിശകലനം ചെയ്തുകൊണ്ട് ബെഞ്ചമിൻ മോസർ രചിച്ച 'ആന്റി സിയോണിസം: എ ജ്യൂയിഷ് ഹിസ്റ്ററി' എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തുറന്നുപറച്ചിൽ. സയണിസ്റ്റ് പ്രസ്ഥാനത്തെ എതിർത്ത 12 പ്രമുഖ ജൂത വ്യക്തിത്വങ്ങളുടെ ജീവിതത്തിലൂടെയാണ് മോസർ തന്റെ പുസ്തകത്തിൽ സയണിസത്തിന്റെ ചരിത്രപരമായ അപചയങ്ങളെയും ഫലസ്തീൻ ജനത നേരിട്ട കുടിയൊഴിപ്പിക്കലുകളെയും അടയാളപ്പെടുത്തുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News