​'ഗസ്സക്കെതിരായ യുദ്ധം അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപിന് മാത്രമേ സാധിക്കൂ'; മുൻ പ്രധാനമന്ത്രി എഹൂദ് ഒൽമെർട്ട്

​ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹുവിനോട് ട്രംപ് പറഞ്ഞാൽ അത് വളരെ ഉപകാരപ്രദമായിരിക്കുമെന്നും അദ്ധേഹം പറഞ്ഞു.

Update: 2025-05-23 04:19 GMT

തെൽ അവീവ്: ഗസ്സക്കെതിരായ ഇസ്രായേൽ യുദ്ധത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ മുൻ പ്രധാനമന്ത്രി എഹൂദ് ഒൽമെർട്ട്. നെതന്യാഹുവിന്റെ രാഷ്ട്രീയ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് ഒൽമെർട്ട് പറഞ്ഞു.

'നെതന്യാഹു നടത്തുന്ന "രാഷ്ട്രീയ യുദ്ധം" അനാവശ്യമാണ്. ഇസ്രായേൽ സൈന്യം ഫലസ്തീന്റെ വിവിധ ഭാ​ഗങ്ങളിൽ "യുദ്ധക്കുറ്റകൃത്യങ്ങൾ" ചെയ്ത്കൊണ്ടിരിക്കുകയാണ്. യുദ്ധം കൊണ്ട് ആർക്കും യാതൊരു ലാഭവുമില്ല, അത് നഷ്ടം മാത്രമാണ് ബാക്കിവെക്കുന്നത്' ഒൽമെർട്ട് കുറ്റപ്പെടുത്തി.

Advertising
Advertising

കുറച്ച് ദിവസം മുന്നേ അധിനിവേശ വെസ്റ്റ് ബാങ്കിൽ വിദേശ നയതന്ത്രജ്ഞർക്കെതിരെ ഇസ്രായേൽ സേന വെടിയുതിർത്തിരുന്നു. ഇതിന് പിന്നാലെ യൂറോപ്യൻ യൂനിയണും യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളും ഇസ്രായേലിന് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിന്റെ കാരണം തനിക്ക് മനസ്സിലായെന്ന് അമേരിക്കൻ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിനോട് ഒൽമർട്ട് പറഞ്ഞു.

​ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹുവിനോട് ട്രംപ് പറഞ്ഞാൽ അത് വളരെ ഉപകാരപ്രദമായിരിക്കുമെന്നും അദ്ധേഹം പറഞ്ഞു.

​'ഗസ്സയിലെ സൈനിക പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് ഞാൻ എതിരാണ്.അവർ ഞങ്ങളെ കുറ്റകൃത്യങ്ങളിലേക്ക് അടുപ്പിക്കുന്നു. യുദ്ധം കൊണ്ട് നഷ്ടം മാത്രമാണ് സംഭവിക്കുന്നത്. പിന്നെ ഞങ്ങൾ എന്തിന് യുദ്ധം തുടരണം?' - ഒൽമെർട്ട് ചോദിക്കുന്നു.

അതിനിടെ, ​ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഗസ്സയിൽ ഇന്നലെ മാത്രം 72 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

മാർച്ച് ആദ്യം മുതൽ ​ഗസ്സയിലേക്ക് വെള്ളമോ ഭക്ഷണമോ ഇന്ധനമോ അവശ്യ വസ്തുക്കളോ ഒന്നും തന്നെ കടത്തി വിടാതെ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് ഇസ്രയേൽ. ഗസ്സ മുഴുവൻ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഞായറാഴ്ച്ച മുതൽ ഗസ്സയിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ. ഇതിനുപിന്നാലെ അന്താരാഷ്ട്രവിമർശനവും കടുത്തു. ഗസ്സക്ക് അവശ്യസഹായം നിഷേധിക്കുന്ന ഇസ്രയേലുമായുള്ള വ്യാപാരസഹകരണം മുന്നോട്ടുകൊണ്ടുപോകണോയെന്ന കാര്യം അവലോകനം ചെയ്യുമെന്ന് യൂറോപ്യൻ യൂണിയനും നേരത്തെ പറഞ്ഞിരുന്നു.

Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News