ഭീതിയുടെ രാത്രിക്ക് ശേഷമുള്ള കിയവ് ; യുദ്ധഭൂമിയിൽ നിന്നുള്ള ചിത്രങ്ങൾ

വ്യാഴാഴ്ച തുടങ്ങിയ യുദ്ധത്തിൽ ഇത്‌ വരെ 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ ആരോഗ്യ മന്ത്രി അറിയിച്ചു

Update: 2022-02-26 15:02 GMT


യുക്രൈന് മേൽ റഷ്യ നടത്തുന്ന യുദ്ധം മൂന്നാം ദിവസവും തുടരുകയാണ്. തലസ്ഥാന നഗരമായ കിയവ് പിടിച്ചടക്കാൻ നാലുപാടും നിന്നും വളഞ്ഞിരിക്കുകയാണ് റഷ്യൻ സൈന്യം. കനത്ത ചെറുത്ത്നിൽപ്പാണ് യുക്രൈൻ നടത്തുന്നത്. സുരക്ഷിതമായി രാജ്യം വിടാൻ അമേരിക്ക നൽകിയ സഹായ വാഗ്ദാനം യുക്രൈൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്‌കി തള്ളി. "ഇവിടെയാണ് യുദ്ധം" താനിവിടെ തന്നെയുണ്ടാകുമെന്നും അദ്ദേഹം ആവർത്തിച്ചു.


വ്യാഴാഴ്ച തുടങ്ങിയ യുദ്ധത്തിൽ ഇത്‌ വരെ 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ ആരോഗ്യ മന്ത്രി അറിയിച്ചു. ഇതിൽ മൂന്ന് പേർ കുട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിന് ശേഷമുള്ള കിയവ് നഗരത്തിലെ ചിത്രങ്ങൾ കാണാം.

Advertising
Advertising







 



 























ചിത്രങ്ങൾക്ക് കടപ്പാട് : അൽ ജസീറ, അസോസിയേറ്റഡ് പ്രസ്, റോയിട്ടേഴ്‌സ്, ദി ഇൻഡിപെൻഡന്റ്


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News