യമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്താക്രമണം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ഹുദൈദ, സൻആ തുടങ്ങി പത്തിടങ്ങളിൽ ബോംബിട്ടു

Update: 2024-01-12 01:51 GMT
Editor : ലിസി. പി | By : Web Desk

സന്‍ആ: യമനിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം. ഹുദൈദ, സൻആ തുടങ്ങി പത്തിടങ്ങളിൽ ബോംബിട്ടു . തിരിച്ചടിക്കുമെന്ന് ഹൂതികളും പ്രഖ്യാപിച്ചു. യുഎസിന് പിന്തുണ നൽകുന്ന രാജ്യങ്ങൾക്കും തിരിച്ചടിയുണ്ടാകുമെന്ന് ഹൂതികൾ പറയുന്നു. ഇതോടെ പശ്ചിമേഷ്യ കനത്ത യുദ്ധഭീതിയിലാണ്.

ഹൂതി ആക്രമണത്തെ കഴിഞ്ഞ ദിവസം യുഎൻ രക്ഷാസമിതി അപലപിച്ചിരി​ക്കെ, ​സൈനിക നടപടിക്ക്​ നയതന്ത്ര പിന്തുണ ഉണ്ടെന്നാണ്​ അമേരിക്കയും ബ്രിട്ടനും വിലയിരുത്തുന്നത്​. ഇന്നലെ അർധരാത്രി ചേർന്ന ബ്രിട്ടീഷ്​ ​മന്ത്രിസഭാ യോഗത്തിൽ ഹൂതികൾക്കെതിരായ ആക്രമണ​ സാധ്യത സംബന്ധിച്ച്​ പ്രധാനമന്ത്രി ഋഷി സുനക്​ വിശദീകരിച്ചതായി ബി.ബി.സി റിപ്പോർട്ട്​ ചെയ്​തു. ഹൂതികളുടെ പ്രധാന സൈനിക കേന്ദ്രത്തിനു നേരെ ചുരുങ്ങിയ തോതിലുള്ള ആക്രമണമാണ്​ അമേരിക്കയും ബ്രിട്ടനും ലക്ഷ്യമിടുന്നതെന്ന്​ ബ്രിട്ടീഷ്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഹുദൈദക്കും ഹജ്​ജാക്കും ഇടയിൽ ഹൂതികൾ ഡ്രോണുകൾ അയക്കുന്ന കേന്ദ്രങ്ങൾ അക്രമിക്കാനാണ്​ പദ്ധതിയെന്ന്​ ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ വാൾ സ്​​ട്രീറ്റ്​ ജേർണലും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗസ്സയിലും വെസ്​റ്റ്​ ബാങ്കിലും തുടരുന്ന കുരുതി മേഖലായുദ്ധം അനിവാര്യമാക്കുമെന്ന്​ ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത്​ വംശഹത്യയെന്നാരോപിച്ച്​ ദക്ഷിണാഫ്രിക്ക സമർപ്പിച്ച ഹരജിയിൽ ഹേഗിലെ അന്താരാഷ്​ട്ര കോടതി മുമ്പാകെ ഇന്നും വാദം തുടരും. ഇസ്രായേലിന്‍റേത്​ വംശഹത്യയാണെന്ന്​ സഥാപിക്കുന്ന നിരവധി തെളിവുകൾ ദക്ഷിണാഫ്രിക്ക ഇന്നലെ കോടതിക്ക്​ കൈമാറി. എന്നാൽ ആരോപണം അന്യായമാണെന്നും ഹമാസിനെ പിന്തുണക്കുന്നതാണെന്നും നെതന്യാഹു ആരോപിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News