'വോട്ടര്‍മാര്‍ക്ക് നന്ദി'; അമേരിക്കയെ ഉന്നതിയിലെത്തിക്കും, സുവര്‍ണയുഗമെന്ന് ട്രംപ്

വിജയം ഉറപ്പിച്ചതോടെ റിപ്പബ്ലിക്കന്‍ ക്യാമ്പില്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്

Update: 2024-11-06 09:18 GMT

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന് മികച്ച നേട്ടം. സ്വിങ് സ്റ്റേറ്റുകളെല്ലാം കമല ഹാരിസിനെ കൈവിട്ടു. നാൽപതിലധികം സംസ്ഥാനങ്ങള്ളിൽ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. ട്രംപ് മുന്നൂറിലധികം ഇലക്ടറൽ വോട്ടുകള്‍ നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ട്രംപ് 267 ഇലക്ട്രല്‍ വോട്ടുകളും കമല ഹാരിസ് 214 വോട്ടുകളുമാണ് നേടിയത്.

വിജയം ഉറപ്പിച്ചതോടെ റിപ്പബ്ലിക്കന്‍ ക്യാമ്പില്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. ഫ്ലോറിഡയിലെ പാം ബീച്ച് റിസോർട്ടിൽ ട്രംപിന്‍റെ വിജയാഘോഷം നടക്കുകയാണ്. സ്വിങ് സ്റ്റേറ്റുകളില്‍ ട്രംപ് തരംഗം അലയടിച്ചു. ഇത് സുവര്‍ണയുഗമെന്നും അമേരിക്കയെ ഉന്നതിയിലെത്തിക്കുമെന്ന് പറഞ്ഞ ട്രംപ് ചരിത്രവിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദിയും പറഞ്ഞു. തിരിച്ചടിക്ക് പിന്നാലെ ഡെമോക്രാറ്റിക്ക് വാച്ച് പാർട്ടിയിലെ പ്രസംഗം കമല ഹാരിസ് റദ്ദാക്കി. അതേസമയം കമല ഇന്ന് മാധ്യമങ്ങളെ കാണില്ല. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News