'രാജ്യത്തിനായി ജീവൻ നൽകാൻ ഇറാനികൾ സന്നദ്ധർ': നിലപാട് വ്യക്തമാക്കി മസ്ഊദ് പെസഷ്കിയാൻ

താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിയതോടെ ഇറാന്റെ വൈദ്യുതി കേന്ദ്രങ്ങൾക്കും പാലങ്ങൾക്കും നേരെ ശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി

Update: 2026-04-07 10:17 GMT

തെഹ്റാന്‍: രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജീവൻ ത്യാഗം ചെയ്യാൻ മില്യണിലധികം ഇറാനികൾ ഇതിനകം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

"എന്റെ ജീവിതം ഞാൻ ഇറാനായി സമർപ്പിച്ചതാണ്, അത് ഇനിയും തുടരും," അദ്ദേഹം കുറിച്ചു. ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റിന്റെ  പ്രസ്താവന. ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധത്തിന് ശേഷം ഇറാൻ മുൻ പരമോന്നത നേതാവ് അലി ഖാംനഈ സുപ്രീംനാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി തുടങ്ങി നിരവധി പ്രമുഖരെ ലക്ഷ്യം ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു. 

Advertising
Advertising

അതേസമയം, നിലവിലെ കണക്കുകൾ പ്രകാരം ഇറാനിൽ ഇതുവരെ 2,076 പേർ കൊല്ലപ്പെടുകയും 26,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിയതോടെ ഇറാന്റെ വൈദ്യുതി കേന്ദ്രങ്ങൾക്കും പാലങ്ങൾക്കും നേരെ ശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇന്ന് രാത്രിയോടെ അനുവദിച്ച സമയ പരിധി തീരുമെന്നാണ് ട്രംപ് അറിയിച്ചത്. വൈദ്യുത കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണം ഉണ്ടായാൽ മേഖലയിൽ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News