ബുംറയ്ക്ക് വിവാഹം; വധു അനുപമ പരമേശ്വരൻ? സാമൂഹിക മാധ്യമങ്ങളിൽ നിറയെ അന്വേഷണങ്ങൾ

നിരവധി പ്രമുഖ വെബ് പോർട്ടലുകൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു

Update: 2021-03-05 04:15 GMT

ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ നിന്ന് അവധിയെടുത്ത ജസ്പ്രീത് ബുംറയുടെ വിവാഹത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. മലയാളി നടി അനുപമ പരമേശ്വനെ ചേർത്തുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്. ലൈവ് ഹിന്ദുസ്ഥാന്‍, ഇന്ത്യാ ഗ്ലിറ്റ്‌സ്, ന്യൂസ് 18, അമര്‍ ഉജാല തുടങ്ങി നിരവധി വെബ് പോർട്ടലുകൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

വ്യക്തിപരമായ കാര്യങ്ങൾക്ക് അവധി അനുവദിക്കണം എന്നാണ് ബുംറ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നത്. ക്രിക്കറ്റ് ബോർഡ് അതംഗീകരിക്കുകയും ചെയ്തു. വിവാഹങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കായാണ് താരം അവധിയെടുത്തത് എന്ന് പിന്നീട് എഎൻഐ ആണ് റിപ്പോർട്ട് ചെയ്തത്. ഇംഗ്ലണ്ടിനെതിരായ ടി20യിലും പേസ് ബൗളർ കളിക്കില്ലെന്നാണ് സൂചന.

Advertising
Advertising

ഇൻസ്റ്റഗ്രാമിലെ വിവരപ്രകാരം സിനിമയിൽ നിന്ന് താൽക്കാലിക അവധിയെടുത്തിരിക്കുകയാണ് അനുപമ. ഹാപ്പി ഹോളിഡേ ടു മി എന്ന കുറിപ്പോടെയാണ് ഇൻസ്റ്റയിൽ നടി ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.

2019ൽ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ആ സമയത്ത് 1.1 ദശലക്ഷം ഫോളോവേഴ്‌സുള്ള ബുംറയുടെ ട്വിറ്റർ പേജിലെ ഫോളോ ലിസ്റ്റിൽ 25 പേർ മാത്രമാണ് ഉണ്ടായിരുന്നത്. അതിലെ ഏക നടി അനുപമയായിരുന്നു. ഇതാണ് അഭ്യൂഹങ്ങൾക്ക് വഴി വച്ചത്. എന്നാൽ ബുംറയും താനും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്നും അതിൽക്കൂടുതൽ ഒന്നുമില്ലെന്നും നടി പ്രതികരിച്ചിരുന്നു.

അനുപമയെ കൂടാതെ, എബി ഡിവില്ലിയേഴ്സ്, ക്രുണാൽ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ, ശിഖർ ധവാൻ, റോജർ ഫെഡറർ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, എം.എസ് ധോണി, സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ലെ, സുരേഷ് റെയ്ന എന്നിവരാണ് ബുംറ ഫോളോ ചെയ്യുന്നവരുടെ പട്ടികയിലുണ്ടായിരുന്നത്. വിവാദങ്ങൾക്ക് പിന്നാലെ ബുംറ അനുപമയെ അൺഫോളോ ചെയ്തു. അതിന് മുമ്പ് അനുപമയുടെ ട്വീറ്റുകളെല്ലാം ബുംറ ലൈക്ക് ചെയ്തിരുന്നു. തിരിച്ചും.

മലയാളത്തിലെ ഹിറ്റ് ചിത്രം പ്രേമത്തിലൂടെയാണ് അനുപമ സിനിമയിലേക്ക് കടന്നുവരുന്നത്. ചിത്രത്തിൽ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രം അവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ചതാണ്. മലയാളത്തിൽ നിന്ന് തെലുങ്കിലെത്തിയ അവർ പിന്നീട് ടോളിവുഡിലാണ് സജീവമായത്.

സഞ്ജന ഗണേഷൻ

സ്റ്റാർ സ്‌പോർട്‌സിലെ അവതാരിക സഞ്ജന ഗണേഷനെ ചുറ്റിപ്പറ്റിയും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. നിരവധി ഐപിഎല്ലുകൾ കവർ ചെയ്തിട്ടുള്ള മാധ്യമപ്രവർത്തകയാണ് ഇവർ. നടി റാഷി ഖന്നയുടെ പേരും ഉയർന്നു കേൾക്കുന്നു. എന്നാൽ തങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണ് എന്നും റാഷി ഖന്ന വ്യക്തമാക്കിയിരുന്നു.

Tags:    

Similar News