ആദ്യ ടെസ്റ്റില്‍ വരവറിയിച്ചു, രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം; അക്‌സറിനെ പിടികിട്ടാതെ ഇംഗ്ലണ്ട്

സീനിയര്‍ താരം അശ്വിനെ കാഴ്ചക്കാരനാക്കിയാണ് അക്‌സര്‍ പട്ടേല്‍ മിന്നും പ്രകടനം പുറത്തെടുത്തത്. കരിയറിലെ രണ്ടാം ടെസ്റ്റില്‍ തന്നെയാണ് ആറു വിക്കറ്റ് വീഴ്ത്തി അക്‌സര്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്.

Update: 2021-02-24 14:13 GMT

അഹമ്മദബാദില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ കരിയര്‍ ബെസ്റ്റ് പ്രകടനവുമായി അക്‌സര്‍ പട്ടേല്‍. സീനിയര്‍ താരം അശ്വിനെ കാഴ്ചക്കാരനാക്കിയാണ് അക്‌സര്‍ പട്ടേല്‍ മിന്നും പ്രകടനം പുറത്തെടുത്തത്. കരിയറിലെ രണ്ടാം ടെസ്റ്റില്‍ തന്നെയാണ് ആറു വിക്കറ്റ് വീഴ്ത്തി അക്‌സര്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. ഈ പരമ്പരയിലായിരുന്നു അക്‌സറിന്റെ ടെസ്റ്റ് അരങ്ങേറ്റം. ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റിലായിരുന്നു അക്‌സര്‍ പന്ത് കൊണ്ട് വരവറിയിച്ചത്.

ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റെ വീഴ്ത്താനായുള്ളൂവെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അശ്വിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സിന് മുന്നില്‍ അക്‌സറിന്റെ പ്രകടനം മറഞ്ഞു. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ അക്‌സര്‍ ആറു വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന്റെ കഥ കഴിച്ചു. 21.4 ഓവര്‍ എറിഞ്ഞാണ് അക്‌സര്‍ ആറു വിക്കറ്റ് വീഴ്ത്തിയത്. സാക് ക്രൗളി, ജോണിബെയര്‍സ്‌റ്റോ, ബെന്‍സ്‌റ്റോക്ക്, ബെന്‍ ഫോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരായിരുന്നു അക്‌സറിന്റെ ഇരകള്‍. അക്‌സറിന്റെ പ്രകടനത്തില്‍ ആനന്ദം കണ്ടെത്തുകയാണ് ഇന്ത്യന്‍ ആരാധകര്‍.

Advertising
Advertising

ആസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരക്കാരനായാണ് അക്സര്‍ ടീമിലെത്തുന്നത്.അടിസ്ഥാനപരമായി ജഡേജയുടെ കളിമികവുമായി സാമ്യമുള്ളയാളാണ് അക്‌സറെന്നും അതിനാലാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നുമായിരുന്നു നായകന്‍ വിരാട് കോഹ്ലിയുടെ പ്രതികരണം. കോഹ്‌ലിയുടെ വാക്കുകള്‍ ശരിവെക്കുന്നതായിരുന്നു നാട്ടുകാര്‍ക്ക് മുന്നില്‍ അക്‌സറിന്റെ പ്രകടനം.

Tags:    

Similar News