ബഹ്‌റൈനില്‍ കൊലപാതകം നടത്തിയ കേസില്‍ മലയാളിക്ക് അഞ്ചു വര്‍ഷം തടവ്
ആലപ്പുഴ സ്വദേശി സുഭാഷ് ജനാര്‍ദ്ദനന്‍ കൊല ചെയ്യപ്പെട്ട കേസിലാണ് ഒന്നാം ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്
Update: 2019-01-25 18:28 GMT
ബഹ്‌റൈനില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയ കേസില്‍ മലയാളിക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷ. ആലപ്പുഴ സ്വദേശി സുഭാഷ് ജനാര്‍ദ്ദനന്‍ കൊല ചെയ്യപ്പെട്ട കേസിലാണ് ഒന്നാം ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.
സുഹൃത്തായ സുഭാഷിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി മൊഴി നല്‍കി. മനപ്പൂര്‍വമല്ലാത്ത കൊലയായതിനാലാണ് അഞ്ച് വര്‍ഷം തടവ് മാത്രം കോടതി വിധിച്ചത്.