കളിക്കിടെ നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ ബാറ്റ്‌സ്മാൻ ഹൃദയാഘാതം മൂലം മരിച്ചു- വീഡിയോ

ജുന്നാറിലെ ജാദവ് വാദി ഗ്രാമത്തിലായിരുന്നു ടൂർണമെന്റ്

Update: 2021-02-19 10:32 GMT

പൂനെ: ജുന്നാർ നഗരത്തിലെ പ്രാദേശിക ക്രിക്കറ്റ് ലീഗിൽ ബാറ്റ്‌സ്മാന് ദാരുണാന്ത്യം. കളിക്കിടെ നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ വച്ച് ഹൃദയാഘാതം സംഭവിച്ചാണ് മരണം. ബാബു നലാവ്‌ഡെ എന്നയാളാണ് മരണത്തിന് കീഴടങ്ങിയത് എന്ന് സാകൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഒരു പന്തിന് ശേഷം ഇദ്ദേഹം അംപയറോട് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. പിന്നീട് പിച്ചിൽ ഇരുന്നു. പതിയെ ഗ്രൗണ്ടിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. വേഗത്തിൽ കളി നിർത്തിയ അംപയർ പുറത്തു നിന്നുള്ളവരുടെ സഹായം തേടി.

ഉടൻ തന്നെ നലാവ്‌ഡെയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജുന്നാറിലെ ജാദവ് വാദി ഗ്രാമത്തിലായിരുന്നു ടൂർണമെന്റ്.

Tags:    

Similar News