വനിതാ സംരംഭകരുടെ വിജയഗാഥകള്‍ പങ്കുവെച്ച് മീഡിയവണ്‍ ബിസിനസ് കോൺക്ലേവ്

വനിതാ സംരംഭകരായ ധന്യ പ്രവീൺ, നൂറിൻ ആയിഷ, ദേവിക ചന്ദ്രശേഖരൻ എന്നിവരാണ് സെഷനിൽ സംസാരിച്ചത്

Update: 2026-02-09 06:29 GMT

കൊച്ചി: വനിതാ സംരംഭകരുടെ വിജയഗാഥകൾ പങ്കുവെച്ച് മീഡിയവൺ ബിസിനസ് കോൺക്ലേവ്. 'സംരംഭക നേതൃത്വം, വനിതാ സംരംഭകരുടെ യാത്രകൾ' എന്ന പേരിൽ നടന്ന സെഷൻ ബിസിനസ് രംഗത്തെ സ്ത്രീ കാഴ്ചപ്പാടുകൾകൊണ്ട് ശ്രദ്ധേയമായി. വനിതാ സംരംഭകരായ ധന്യ പ്രവീൺ, നൂറിൻ ആയിഷ, ദേവിക ചന്ദ്രശേഖരൻ എന്നിവരാണ് സെഷനിൽ സംസാരിച്ചത്.

'ഉത്പന്നങ്ങൾ വാങ്ങുന്നതിനായി ആളുകളെ നിർബന്ധിക്കാനാവില്ല. നമ്മൾ ഉപഭോക്താക്കളെ ആകർഷിക്കുന്ന രീതിയിൽ ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാം. അത് വാങ്ങണോ എന്നുള്ളത് തീരുമാനിക്കുന്നത് ഉപഭോക്താക്കളാണെന്നും' ഫെമിസേഫ് സഹസ്ഥാപകയായ നൂറിൻ ആയിഷ പറഞ്ഞു.

Advertising
Advertising

സ്ത്രീകളുടെ സുരക്ഷാ മേഖലയിലെ അനുഭവങ്ങളെ അടിസ്ഥാനമാക്കി, ഉത്തരവാദിത്തമുള്ള നേതൃത്വത്തിന്റെ പ്രാധാന്യം സെഷനില്‍ പങ്കെടുത്ത ഓരോരുത്തരും പറഞ്ഞു.  റിസ്ക് എടുക്കാന്‍ എപ്പോഴും സന്തോഷമാണെന്നും വെറുതെ ഇരിക്കാന്‍ ഇഷ്ടമില്ലാത്തയാളാണ് താനെന്നും 'കോഡ് ഡിസൈൻ ടെക്‌നോളജീസ്' മാനേജിങ് ഡയറക്ടർ ധന്യ പ്രവീൺ പറഞ്ഞു.

സംരംഭക രംഗത്തേക്ക് കാലെടുത്തുവെക്കുന്ന വനിതകൾക്ക് പ്രചോദനം ഉൾക്കൊള്ളുന്നവയായിരുന്നു ചർച്ചയിൽ ഉയർന്നുവന്ന ആശയങ്ങൾ. പാനലിസ്റ്റുകൾ തങ്ങളുടെ പ്രാരംഭ വെല്ലുവിളികള്‍ മുതല്‍ സ്ഥാപനങ്ങളുടെ വികസനം വരെ പങ്കുവെച്ചു. മീഡിയവൺ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ ദിവ്യ ദിവാകരനാണ് ചർച്ച നിയന്ത്രിച്ചത്. ബിസിനസ് കോൺക്ലേവിലെ ഏറ്റവും മികച്ച സെഷനുകളിൽ ഒന്നായിരുന്നു വനിതാ സംരംഭകരുമായുള്ള സംഭാഷണം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - ലിസി. പി

Similar News