ഗൂഗിൾപേ, പേടിഎം, ഫോൺപേ: യുപിഐ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക!, പണമടയ്ക്കാൻ ഇന്നുമുതൽ പുതിയരീതി

പുതിയ നിയമം അനുസരിച്ച്, പേയ്‌മെന്റ് പൂർത്തിയാക്കാൻ യുപിഐ പിൻ മാത്രം നൽകിയാൽ മതിയാകില്ല

Update: 2026-04-01 13:02 GMT

ന്യൂഡൽഹി : രാജ്യത്തെ ബാങ്കിങ്,എടിഎം,ഫാസ്ടാഗ് ആദായ നികുതി എന്നിവയിലുൾപ്പടെ അടിമിടി മാറ്റങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി കർശനമായ മാർ​ഗനിർദേശങ്ങളാണ് റിസർവ് ബാങ്ക് പുറപ്പെടുവിച്ചത്.

യുപിഐ പേയ്‌മെന്റുകൾക്ക് ഇന്ന് മുതൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) നിർബന്ധമാക്കി. പാസ്‌വേഡ്, ഒടിപി, ബയോമെട്രിക് എന്നിവ ഇതിനായി ഉപയോഗിക്കാം. ഇത് ഒരു അധിക സുരക്ഷാ പാളി ചേർക്കുകയും ഇടപാടുകൾ സുരക്ഷിതമാക്കുകയും ചെയ്യുന്നു, പക്ഷേ അൽപ്പം മന്ദഗതിയിലാണ്.

Advertising
Advertising

പുതിയ നിയമം അനുസരിച്ച്, പേയ്‌മെന്റ് പൂർത്തിയാക്കാൻ യുപിഐ പിൻ മാത്രം നൽകിയാൽ മതിയാകില്ല. പരിശോധനയുടെ രണ്ടാം ലെയർ ആവശ്യമാണ്. ഇതിനായി ഒറ്റത്തവണ പാസ്‌വേഡ് (OTP), വിരലടയാളം അല്ലെങ്കിൽ മുഖം തിരിച്ചറിയൽ എന്നിവ ഉൾപ്പെടാം. സ്ഥിരീകരണത്തിലെ രണ്ട് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ ഇടപാട് പ്രോസസ്സ് ചെയ്യുള്ളു. ഒടിപി മാത്രം ഉപയോഗിച്ചുള്ള നിലവിലെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് സിം സ്വാപ്പിംഗിലൂടെയും ഫിഷിംഗിലൂടെയും തട്ടിപ്പുകൾ വർധിച്ചതോടെയാണ് പുതിയ നീക്കം.

ഓരോ ഇടപാടിനും ഇനി ഒരു അധിക ഘട്ടം ആവശ്യമായി വരുന്നതിനാൽ, പേയ്‌മെന്റുകളിൽ നേരിയ കാലതാമസം വരും. ചെറിയ പെയ്മെൻ്റുകൾക്ക് പണം നൽകുന്നതിനും സമയമെടുക്കുന്നു. ഇടപാട് പരിധികളിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പൊതുവായ ഇടപാടുകൾക്കായി ഉപയോക്താക്കൾക്ക് പ്രതിദിനം ഒരു ലക്ഷം രൂപ വരെ അയയ്ക്കുന്നത് തുടരാം. ആശുപത്രി ബില്ലുകൾ, വിദ്യാഭ്യാസ ഫീസ്, ഇൻഷുറൻസ് പേയ്‌മെന്റുകൾ തുടങ്ങിയ പ്രത്യേക വിഭാഗങ്ങൾക്കുള്ള പരിധി 5 ലക്ഷം രൂപയായി തുടരും. യുപിഐ സേവനങ്ങളിലും എൻപിസിഐ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഒരു ദിവസം ഒരു ആപ്പിലൂടെ പരമാവധി 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ കഴിയൂ. ആപ്പിൽ പരമാവധി 25 ബാങ്ക് അക്കൗണ്ടുകൾ മാത്രമേ ലിങ്ക് ചെയ്യാൻ പാടുള്ളൂ.

അതേസമയം, ഏപ്രിൽ ഒന്ന് മുതൽ എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയാണ് എടിഎം നിബന്ധനകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകളിലെ പണം പിൻവലിക്കൽ നടപടികൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രതിദിന പണം പിൻവലിക്കൽ പരിധിയിൽ കുറവ് വരുത്താൻ സാധ്യതയുണ്ട് എന്നതാണ് പ്രധാനപ്പെട്ട ഒരു മാറ്റം. കൂടാതെ, യുപിഐ (UPI) അധിഷ്ഠിത പണം പിൻവലിക്കലുകൾ ഇനി മുതൽ മാസത്തെ സൗജന്യ എടിഎം ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടുത്തും. യുപിഐ ആപ്പുപയോഗിച്ച് ക്യുആർകോഡ് സ്‌കാൻ ചെയ്ത് എടിഎമ്മിൽനിന്ന് പണം പിൻവലിക്കുന്നത് മാസംതോറുമുള്ള സൗജന്യ എടിഎം ഇടപാടുകളുടെ ഭാഗമാക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്.ആപ്പുപയോഗിച്ചാണ് എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നതെങ്കിലും 23 രൂപയും ജിഎസ്ടിയും ഫീസായി ബാങ്ക് ഈടാക്കും.

പഞ്ചാബ് നാഷണൽ ബാങ്ക് ചില ഡെബിറ്റ് കാർഡുകൾക്കുള്ള എടിഎം വഴിയുള്ള പണം പിൻവലിക്കൽ പരിധികൾ പരിഷ്കരിച്ചു. ചില ഡെബിറ്റ് കാർഡുകൾക്ക് ദിവസം തോറും എടിഎമ്മിൽനിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധിയാണ് കുറച്ചത്. നേരത്തെ ചില കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാമായിരുന്നു. പുതിയ നിയമപ്രകാരം ഇത് 50,000 രൂപ മുതല്‍ 75,000 രൂപ വരെ ആയി കുറയും. ഓരോ കാര്‍ഡിന്റെയും തരത്തിനനുസരിച്ചായിരിക്കും ഈ മാറ്റം. എല്ലാ കാർഡ് വിഭാഗങ്ങൾക്കും ഇത് ബാധകമല്ല.

ബന്ധൻ ബാങ്ക് മാസം തോറുമുള്ള സൗജന്യ ഇടപാടുകളുടെ എണ്ണം പുതുക്കി. മാസത്തില്‍ അഞ്ച് തവണയായുള്ള പണം പിന്‍വലിക്കല്‍ സൗജന്യമായിരിക്കും. മറ്റു ബാങ്കുകളുടേതിൽ മെട്രോ നഗരങ്ങളിൽ മൂന്നും മറ്റു നഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകളാണ് ഏപ്രിൽമുതൽ ലഭിക്കുക. പണമല്ലാത്ത ഇടപാടുകള്‍ക്ക് പരിധിയില്ല. ഇത് കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ അധികം നല്‍കണം.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News