2025ൽ സ്ത്രീകളുടെ ശമ്പളത്തിൽ വൻ കുതിപ്പ്: പുരുഷന്മാരേക്കാൾ വേഗത്തിൽ വരുമാനം വർധിക്കുന്നതായി റിപ്പോർട്ട്

പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരമുള്ള കണക്കാണ് കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ടത്

Update: 2026-03-29 11:27 GMT

ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകളുടെ തൊഴിലിലും വരുമാന അസമത്വത്തിലും വർദ്ധവ് ഉണ്ടായെങ്കിലും പുരുഷന്മാ​രേക്കാൾ വളരെ കുറച്ച് മാത്രമെ ഇപ്പോഴും സ​മ്പാദിക്കുന്നുള്ളുവെന്ന് കണക്കുകൾ.

സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) പ്രകാരമുള്ള റിപ്പോർട്ടിലാണ് കണക്കുകളുള്ളത്. 2024 നെ അപേക്ഷിച്ച് 2025 ൽ ശമ്പളമുള്ള ജോലി, സ്വയം തൊഴിൽ, താല്കാലിക ജോലി എന്നീ മൂന്ന് വിഭാഗങ്ങളിലും സ്ത്രീകളുടെ വരുമാനത്തിൽ വർധനവുണ്ടായിട്ടുണ്ട്.

സ്ഥിര ശമ്പളമുള്ള ജോലിയിൽ സ്ത്രീകളുടെ വരുമാനം 7.2% വർധിച്ചു. ഇതിൽ പുരുഷന്മാരുടെത് 5.8% മാണ്. സ്വയം തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് 8.8% വളർച്ചയുണ്ടായി (പുരുഷന്മാർ 8%). താൽക്കാലിക ജോലിയുടെ മേഖലയിൽ സ്ത്രീകളുടെ വരുമാനം 5.4% ലേക്കെത്തിയപ്പോൾ പുരുഷന്മാരുടേത് 0.2% ഇടിയുകയാണ് ചെയ്തത്.

Advertising
Advertising

വളർച്ചാനിരക്കിൽ ഉയർച്ചയു​​ണ്ടെങ്കിലും വരുമാനത്തിൽ വലിയ അന്തരമാണ് നിലവിൽ. വേതനം വർദ്ധിക്കുന്നതിൽ വേഗതയിൽ സ്ത്രീകൾ മുന്നിലാണെങ്കിലും, വരുമാനത്തിൽ പുരുഷന്മാരേക്കാൾ വളരെ പിന്നിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പുരുഷന്മാർക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ 76% മാത്രമേ സ്ത്രീകൾക്ക് ഇന്നും ലഭിക്കുന്നുള്ളൂ.

താൽക്കാലിക ജോലികളുടെ മേഖലയിൽ പുരുഷന്മാർ വാങ്ങുന്ന കൂലിയുടെ 69% ആണ് സ്ത്രീകൾക്ക് ലഭിക്കുന്നത്. സ്വയം തൊഴിൽ മേഖലയിലെ അവസ്ഥ ദയനീയമാണ്. പുരുഷന്മാർ സമ്പാദിക്കുന്നതിന്റെ വെറും 36% മാത്രമാണ് സ്ത്രീകൾക്ക് ലഭിക്കുന്നതെന്ന് കണക്കുകൾ പറയുന്നു.

15-29 വയസ്സ് പ്രായമുള്ള യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ 2025 ൽ മുൻ വർഷത്തെ 10.3% ൽ നിന്ന് 9.9% ആയി കുറഞ്ഞു. എന്നാൽ സ്ത്രീകളുടെ തൊഴിലില്ലായ്മ 11.1% ൽ നിന്ന് 11.3% ആയി ഉയർന്നുവെന്നും കണക്കുകൾ പറയുന്നു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News