ഇന്ത്യക്ക് തോല്‍വി, ഏകദിന പരമ്പര ഇംഗ്ലണ്ടിന്

നൂറ് റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോ റൂട്ടും 88 റണ്‍സെടുത്ത ഇയോന്‍ മോര്‍ഗനുമാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പികള്‍.

Update: 2018-07-18 01:06 GMT

ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 257 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് 43.3 ഓവറില്‍ ലക്ഷ്യം കണ്ടു. ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു.

നൂറ് റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോ റൂട്ടും 88 റണ്‍സെടുത്ത ഇയോന്‍ മോര്‍ഗനുമാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പികള്‍. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 3-2ന് ഇംഗ്ലണ്ട് സ്വന്തമാക്കി.

Tags:    

Similar News