ഷിംലയില്‍ റോയല്‍ എന്‍ഫീല്‍ഡില്‍ ധോണിയുടെ രാജകീയ യാത്ര

ധോണിയുടെ ബൈക്ക് ശേഖരം കണ്ടാല്‍ ഏതെങ്കിലും ഒരു ബൈക്ക് കമ്പനിയുടെ ഗോഡൌണാണെന്നേ തോന്നൂ. 

Update: 2018-08-28 14:45 GMT

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് ക്രിക്കറ്റിനോളം പ്രിയമാണ് ബൈക്കുകള്‍. ക്രിക്കറ്റ് മൈതാനങ്ങളോട് അവധിയെടുക്കുമ്പോഴൊക്കെ ധോണി ഒരു ഹെല്‍മറ്റുമെടുത്ത് ഇറങ്ങും. കൂളായി ഒരു റൈഡിന് പോകും. ധോണിയുടെ ബൈക്ക് ശേഖരം കണ്ടാല്‍ ഏതെങ്കിലും ഒരു ബൈക്ക് കമ്പനിയുടെ ഗോഡൌണാണെന്നേ തോന്നൂ. ഏതായാലും ഷിംലയില്‍ ഒരു പരസ്യ ചിത്രത്തിന്‍റെ ഷൂട്ടിങിന് വേണ്ടി എത്തിയ ധോണി, നഗരത്തിലൂടെ നടത്തിയ ബൈക്ക് യാത്രയുടെ വീഡിയോയും ചിത്രങ്ങളുമാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിലാണ് ധോണിയുടെ രാജകീയയാത്ര. റിതി സ്പോര്‍ട്സാണ് വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടത്. സെപ്തംബര്‍ 15ന് യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പാണ് ധോണിയുടെ അടുത്ത കളിക്കളം.

Advertising
Advertising

M.S. Dhoni enjoys riding in Shimla, en route to the shoot location. #msd #mahi #thala

Posted by Rhiti Sports on Monday, August 27, 2018
Tags:    

Similar News