വാംഖഡെയിൽ ചെന്നൈയെ തകർത്ത് മുംബൈ
ഐ.പി.എൽ 15ാം മത്സരത്തിൽ ചെന്നൈയ്ക്കെതിരെ 37 റൺസ് വിജയവുമായി മുംബൈ ഇന്ത്യന്‍സ്
Update: 2019-04-03 19:40 GMT
സ്വന്തം തട്ടകത്തിൽ ആരാധകരെ നിരാശരാക്കാതെ മുംബൈ. മൂന്ന് തുടര്‍ ജയങ്ങൾക്കൊടുവിൽ ചെന്നൈക്കേറ്റത് വലിയ പ്രഹരം. മുംബൈ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് നിശ്ചിത ഓവറിൽ 133 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മുംബൈക്കായ് മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ഹാർദ്ദിക്ക് പാണ്ഡ്യയാണ് പ്ലെയർ ഓഫ് ദ മാച്ച്. മുംബൈക്കായി സൂര്യകുമാർ യാദവ് 59(43), ക്രുണാൽ പാണ്ഡ്യ 42(32) റൺസ് നേടി.