ഡഗ് ഔട്ടില്‍ ഇരിക്കേണ്ടവനല്ല, സെഞ്ചുറിയടിച്ച് സഞ്ജു

182 പന്തില്‍ 16 ഫോറും ഒരു സിക്‌സും സഹിതം സഞ്ജു 116 റണ്‍സ് നേടി.

Update: 2019-12-17 13:44 GMT

ഇന്ത്യന്‍ ടീമിലെടുത്തിട്ടും ആറുകളികളില്‍ ഒന്നില്‍ പോലും കളിക്കാനാകാത്തതിന്റെ ക്ഷീണം സഞ്ജു സാംസണ്‍ രഞ്ജിയില്‍ തീര്‍ത്തു. ബംഗാളിനെതിരെ കേരളത്തിനുവേണ്ടി കളിക്കാനിറങ്ങിയ സഞ്ജു ആദ്യദിനം തന്നെ സെഞ്ചുറി നേടി. അര്‍ധസെഞ്ചുറി നേടിയ റോബിന്‍ ഉത്തപ്പയും സഞ്ജും ചേര്‍ന്നാണ് 3ന് 53 എന്ന നിലയിലായ കേരളത്തെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

ये भी पà¥�ें- സഞ്ജു കളിക്ക് പുറത്തു തന്നെ, കാര്യവട്ടത്തും അവസരമില്ല

182 പന്തില്‍ 16 ഫോറും ഒരു സിക്‌സും സഹിതം സഞ്ജു 116 റണ്‍സ് നേടി. ഇന്ത്യന്‍ ടീമിനൊപ്പമായിരുന്ന സഞ്ജു ഈ സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിനായി കളിച്ചിരുന്നില്ല. നാലാംവിക്കറ്റില്‍ സഞ്ജുവും ഉത്തപ്പയും ചേര്‍ന്ന് നേടിയ 138 റണ്‍സാണ് കേരളത്തിന് തുണയായത്. ആദ്യ ദിനംകളി നിര്‍ത്തുമ്പോള്‍ കേരളം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെന്ന നിലയിലാണ്.

തുമ്പ സെന്റ് സേവ്യേഴ്‌സ് മൈതാനത്തു നടക്കുന്ന മത്സരത്തില്‍ ബംഗാളിനെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാര്‍ ഇരുവരും പുറത്ത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സ്‌കോര്‍ 50 കടന്നതിനു പിന്നാലെ മടങ്ങി.

ये भी पà¥�ें- സഞ്ജു സാംസണ്‍ കളിക്കാതെ പുറത്ത്, വിന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

ഇതിനുശേഷമായിരുന്നു സഞ്ജു റോബിന്‍ കൂട്ടുകെട്ട്. ബംഗാള്‍ ബോളര്‍മാരെ ക്ഷമയോടെ നേരിട്ട ഇരുവരും കൂടുതല്‍ വിക്കറ്റ് നഷ്ടം കൂടാതെ കേരളത്തെ 100 കടത്തി. എന്നാല്‍ 137 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സെടുത്ത ഉത്തപ്പയെ അര്‍ണാബ് നന്ദി പുറത്താക്കി. കേരളത്തിന്റെ സ്‌കോര്‍ 224ല്‍ എത്തിയപ്പോള്‍ സഞ്ജു സാംസണും മടങ്ങി. 182 പന്തില്‍ 16 ഫോറും ഒരു സിക്‌സും സഹിതം 116 റണ്‍സെടുത്ത സഞ്ജുവിനെ ഷഹാബ് അഹമ്മദ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു.

ആദ്യമത്സരത്തില്‍ ഡല്‍ഹിയോട് സമനില വഴങ്ങിയെങ്കിലും കേരളത്തിന് ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയതിനാല്‍ മൂന്ന് പോയന്റ് ലഭിച്ചിരുന്നു. എലൈറ്റ് ഗ്രൂപ്പ് എയില്‍ മൂന്ന് പോയന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം.

Tags:    

Similar News