ആരാണ് പഞ്ചാബിലെ ആ ഷാരൂഖ് ഖാൻ?

തമിഴ്‌നാട്ടുകാരനായ 25 കാരനായ ഈ ബാറ്റ്‌സ്മാനെ 5.25 കോടിക്കാണ് പ്രീതി സിന്‍റ ടീമിലെത്തിച്ചത്

Update: 2021-04-12 14:26 GMT
Editor : Sports Desk
Advertising

ആരാണ് പഞ്ചാബിലെ ആ ഷാരൂഖ് ഖാൻ

ഇന്നത്തെ പഞ്ചാബ് കിങ്‌സ്-രാജസ്ഥാൻ റോയൽസ് മത്സരത്തിൽ പഞ്ചാബ് ടീമിൽ അരങ്ങേറുന്ന ഷാരൂഖ് ഖാൻ ആരാണ്? തമിഴ്‌നാട്ടുകാരനായ 25 കാരനായ ഈ ബാറ്റ്‌സ്മാനെ 5.25 കോടിക്കാണ് പ്രീതി സിന്‍റ പഞ്ചാബിലെത്തിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനമാണ് ഷാരൂഖ് ഖാനെ പഞ്ചാബ് കിങ്‌സിൽ എത്തിച്ചത്. 19 ബോളിൽ 40 റൺസ് മുഷ്താഖ് അലി ട്രോഫിയിൽ ഷാരൂഖ് നേടിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 231 റൺസും, ലിസ്റ്റ് എയിൽ 484 റൺസും ട്വന്റി-20യിൽ 293 റൺസുമാണ് ഷാരൂഖ് ഖാന്റെ സമ്പാദ്യം.

ചെന്നൈയിൽ ജനനം

1995 മേയ് 27 ചെന്നൈയിലാണ് ഷാരൂഖിന്റെ ജനനം. ചെന്നൈ നഗരത്തലെ ടീമുകൾക്ക് വേണ്ടിയാണ് താരം ആദ്യമായി ക്രീസിലിറങ്ങിയതും.

ബോളിവുഡ് കിങ് ഖാന്‍റെ പേര്

ഷാരൂഖ് ഖാന്റെ ബന്ധുക്കൾ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ കടുത്ത ആരാധകരായത് കൊണ്ടാണ് ഈ പേര് താരത്തിന് ഇട്ടത്. പക്ഷേ താരത്തിന്റെ ഇഷ്ടതാരം ഷാരൂഖ് അല്ല രജനീകാന്താണ്.

ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ ജൂനിയർ ടൂർണമെന്‍റിലെ താരം

കരിയറിന്റെ ആദ്യ നാളുകളിൽ തന്നെ വാർത്താ പ്രാധാന്യം കിട്ടിയ ഷാരൂഖ് ഖാൻ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ജൂനിയർ ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപെട്ടിരുന്നു. പക്ഷേ കുച്ച് ബിഹാർ ട്രോഫിയിലും മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും അണ്ടർ 19 ടീമിലേക്ക് ഷാരൂഖിനെ പരിഗണിച്ചില്ല. 2018 ൽ മാത്രമാണ് ഷാരൂഖിന് രഞ്ജി ട്രോഫിയിൽ അരങ്ങേറാനായത്.

2020 ൽ അൺ സോൾഡായ താരം

2020 ഐപിഎൽ ലേലത്തിൽ ആരും ഷാരൂഖിനെ വാങ്ങിയില്ല. പിന്നീട് മുബൈ ഇന്ത്യൻസിന്റെ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തെങ്കിലും അതിലും പരാജയപ്പെട്ടു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Writer - Sports Desk

contributor

Editor - Sports Desk

contributor

Similar News