യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; മൃതദേഹം മുളകുപൊടി വിതറിയ നിലയില്‍

മൃതദേഹത്തിന് സമീപത്തു നിന്നും ഒരു കടലാസും കണ്ടെത്തിയിട്ടുണ്ട്. 'പ്രണയത്തില്‍ വഞ്ചന' യെന്നും വീര എന്നുമാണ് കടലാസില്‍ എഴുതിയിരിക്കുന്നത്

Update: 2021-09-08 07:33 GMT
Editor : Dibin Gopan | By : Web Desk

യുവതിയെ തലയ്ക്കടിച്ച് കൊന്ന് സ്വകാര്യഭാഗത്ത് മുളകുപൊടി വിതറി മൃതദേഹം ഉപേക്ഷിച്ച യുവാവ് പിടിയില്‍. പപ്പു ഗദേവാള്‍ എന്നയാളാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

കേസില്‍ അറസ്റ്റിലായ പപ്പുവിന്റെ വീട്ടില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന് സമീപത്തു നിന്നും രക്തം പുരണ്ട കൂറ്റന്‍ കല്ലും പൊലീസ് കണ്ടെത്തിയിരുന്നു.ഈ കല്ല് ഉപയോഗിച്ചാണ് പപ്പു യുവതിയെ തലയ്ക്കടിച്ച് കൊന്നതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇയാള്‍ മുളക് പൊടി വിതറിയിരുന്നു. യുവതിയുടെ മൃതദേഹത്തിന് സമീപത്തു നിന്നും ഒരു കടലാസും കണ്ടെത്തിയിട്ടുണ്ട്. 'പ്രണയത്തില്‍ വഞ്ചന' യെന്നും വീര എന്നുമാണ് കടലാസില്‍ എഴുതിയിരിക്കുന്നത്.

പപ്പുവും യുവതിയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് പ്രതിയായ പപ്പു പൊലീസിനോട് പറഞ്ഞു. എന്നാല്‍ കുറച്ച് കാലമായി വീര എന്ന യുവാവുമായി യുവതിക്കുള്ള അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പപ്പു പൊലീസിനോട് പറഞ്ഞു. രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പപ്പു യുവതിയെ കൊലപ്പെടുത്തിയത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News