നവജാത ശിശുവിനെ ഉപേക്ഷിച്ച കേസിൽ അമ്മ രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടെത്തി

കൊല്ലം സ്വദേശി അനന്ദുവിനെയാണ് പൊലീസ് തിരിച്ചറിഞ്ഞത്

Update: 2021-06-26 04:28 GMT

കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച കേസിൽ അമ്മ രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടെത്തി. കൊല്ലം സ്വദേശി അനന്ദുവിനെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. പരവൂരും വർക്കലയിലും കൂടിക്കാഴ്ചക്കായി അനനന്ദു രേഷ്മയെ വിളിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

സംഭവത്തിൽ ആത്മഹത്യ ചെയ്ത ആര്യയുടെ ആത്മഹത്യാ കുറിപ്പ്​ ഇന്നലെ കണ്ടെത്തിയിരുന്നു. കു​ഞ്ഞിന്‍റെ മാതാവെന്ന്​ പറയപ്പെടുന്ന​ രേഷ്​മ ഇത്ര വലിയ വഞ്ചകിയാണെന്ന്​ മനസ്സിലായില്ലെന്നും പിഞ്ചുകുഞ്ഞിനെ കൊന്ന കേസിൽ പിടിക്കപ്പെടുന്നത്​ സഹിക്കാൻ കഴിയില്ലെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്​.

Advertising
Advertising

സംഭവത്തിൽ രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ദുരൂഹത നീങ്ങിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയിരുന്ന രണ്ട് യുവതികൾ ഇത്തിക്കരയാറ്റിൽ ചാടി മരിച്ചതോടെ സംഭവത്തിൽ ദുരൂഹതയേറി. ആത്മഹത്യ ചെയ്യേണ്ട തരത്തിൽ ഈ യുവതികൾക്ക്​ സംഭവത്തിൽ ബന്ധമുണ്ടായിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

നവജാതശിശുനെ കണ്ടെത്തിയ സ്ഥലത്തിെന്റെ ഉടമസ്​ഥൻ കൂടിയായ ഊഴായ്‌ക്കോട് പേഴ് വിളവീട്ടിൽ സുദർശനൻ പിള്ളയുടെ മകൾ രേഷ്മയെ (21) ആണ് സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുമ്പ് പൊലീസ് അറസ്‌റ്റ് ചെയ്തത്. പാരിപ്പള്ളി പൊലീസ് ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News