'കടൽകാട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം'

തിരുവനന്തപുരം റസ്സൽപുരം സ്വദേശിയായ ഷൈജുവിന്റെ മൃതദേഹമാണ് ഈ മാസം മൂന്നിന് കൃഷ്ണൻ കോവിൽ കടവിൽ കണ്ടെത്തിയത്

Update: 2022-05-11 09:47 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: നെയ്യാറ്റിൻകര കൃഷ്ണൻകോവിൽ കടൽക്കാട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. തിരുവനന്തപുരം റസ്സൽപുരം സ്വദേശിയായ ഷൈജുവിന്റെ മൃതദേഹമാണ് ഈ മാസം മൂന്നിന് കൃഷ്ണൻ കോവിൽ കടവിൽ കണ്ടെത്തിയത്. സംഭവത്തിൽ മാരായമുട്ടം സ്വദേശികളായ ഷിജിൻ, മോഹൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഷൈജുവിന്റേത് മുങ്ങിമരണമല്ലെന്ന കണ്ടെത്തലാണ് കൊലപാതക വിവരം പുറത്തെത്തിച്ചത്. മദ്യപാനത്തിനിടയിലുണ്ടായ തർക്കമാണ് സംഘർഷത്തിലും തുടർന്ന് കൊലപാതകത്തിലും കലാശിച്ചതെന്ന് പ്രതികൾ നെയ്യാറ്റിൻകര പൊലീസിനോട് സമ്മതിച്ചു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

(ഈ വാർത്ത നേരത്തെ മീഡിയവൺ റിപ്പോർട്ട് ചെയ്തതിൽ മരിച്ചയാളുടെ പേര് വിഷ്ണു ഗോപീകൃഷ്ണൻ എന്നായിരുന്നു ചേർത്തത്. തെറ്റായ വിവരം നൽകിയതിൽ ഖേദിക്കുന്നു.)

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News