പ്രിയദര്‍ശന്റെ ഒപ്പം ട്രയിലര്‍ അല്‍ഫോന്‍സ് പുത്രന്‍ വക

Update: 2018-04-15 00:21 GMT
Editor : admin | admin : admin
പ്രിയദര്‍ശന്റെ ഒപ്പം ട്രയിലര്‍ അല്‍ഫോന്‍സ് പുത്രന്‍ വക

അല്‍ഫോന്‍സ് പുത്രനാണ് ട്രയിലര്‍ എഡിറ്റ് ചെയ്യുന്നത്

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ഒപ്പത്തിന്റെ ട്രയിലര്‍ എഡിറ്റ് ചെയ്യുന്നത് പ്രശസ്ത സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഫേസ്ബുക്കിലൂടെ പ്രിയന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. അല്‍ഫോന്‍സിന് ഒപ്പം നില്‍ക്കുന്ന പ്രിയന്റെ ചിത്രവും ഷെയര്‍ ചെയ്തിട്ടുണ്ട്.

സൂപ്പര്‍ഹിറ്റായ പ്രേമത്തിന് ശേഷം ഒരു നീണ്ട ഇടവേളയിലായിരുന്നു അല്‍ഫോന്‍സ്. മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍ കൂടിയായ അല്‍ഫോന്‍സ് ഒപ്പത്തിനൊപ്പം നില്‍ക്കുമ്പോള്‍ ട്രയിലര്‍ കൂടുതല്‍ ആകര്‍ഷകമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Advertising
Advertising

മോഹന്‍ലാല്‍ അന്ധനായ ജയരാമന്‍ എന്ന കഥാപാത്രത്തെയാണ് ഒപ്പത്തില്‍ അവതരിപ്പിക്കുന്നത്. ലിഫ്റ്റ് ഓപ്പറേറ്ററായ ജയരാമന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളാണ് ഒപ്പത്തിന്റെ പ്രമേയം. വിമല രാമനാണ് നായിക. സിദ്ദിഖ്, രണ്‍ജിപണിക്കര്‍, കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ്, അനുശ്രീ, ചെമ്പന്‍ വിനോദ് ജോസ്, മാമുക്കോയ, ഹരീഷ് കണാരന്‍, ബാലാജി, കലാശാല ബാബു, മണിക്കുട്ടന്‍, അര്‍ജുന്‍, നന്ദകുമാര്‍, അരുണ്‍ ബെന്നി, അരുണ്‍ സിദ്ധാര്‍ഥ്, വിജയന്‍ പെരിങ്ങോട്, എന്‍.സി. മോഹന്‍, ജെയിംസ് പാറക്കല്‍, നന്ദു പൊതുവാള്‍, അന്‍വര്‍, മാസ്റ്റര്‍ ചേതന്‍, കവിയൂര്‍ പൊന്നമ്മ, ശ്രീലത, അഞ്ജലി അനീഷ്, സോന, ശില്പാ രമേഷ്, ബേബി മീനാക്ഷി, ജസ്പാല്‍സിങ്, ബിന്ദു മുരളി എന്നിങ്ങനെ ഒരു വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഗോവിന്ദ് വിജയന്റെ കഥയ്ക്ക് പ്രിയദര്‍ശന്‍ തിരക്കഥ രചിക്കുന്നു. റഫീക്ക് അഹമ്മദ്, ഡോ. മധു വാസുദേവ് എന്നിവരുടെ ഗാനങ്ങള്‍ക്ക് ഫോര്‍ മ്യൂസിക്‌സ് ഈണം പകര്‍ന്നിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News