ഒടിയൻ മലയാള സിനിമയെ വേറൊരു തലത്തിലേക്ക് കൊണ്ടുപോകുമെന്ന് മോഹൻലാൽ

എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ഇത്തരം വലിയ സിനിമകൾ മലയാളത്തിൽ നിന്നും ഇനിയും ഉണ്ടാക്കാൻ കഴിയുമെന്നും ലാല്‍ പറഞ്ഞു. 

Update: 2018-12-10 08:22 GMT

ഒടിയൻ മലയാള സിനിമയെ വേറൊരു തലത്തിലേക്ക് കൊണ്ടുപോകുമെന്ന് മോഹൻലാൽ. എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ഇത്തരം വലിയ സിനിമകൾ മലയാളത്തിൽ നിന്നും ഇനിയും ഉണ്ടാക്കാൻ കഴിയുമെന്നും ലാല്‍ പറഞ്ഞു. ദുബൈയില്‍ ചിത്രത്തിന്റെ ഗ്ലോബല്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Full View

ഇത് അഭിമാന നിമിഷമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘ആദ്യമായാണ് ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി ദുബൈയിലേക്ക് വരുന്നത്. ഒരുപാട് സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ഈ സിനിമയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉള്ളത് കൊണ്ടാണ് ഞാന്‍ വരാന്‍ തയാറായത്.

ഒടിയന്‍ ഒരു നല്ല സിനിമയയായി മാറട്ടെ എന്ന് നമുക്ക് എല്ലാവർക്കും ചേർന്നുനിന്ന് പ്രാർഥിക്കാം. ഞാന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ല. ഏകദേശം ഒന്നരവർഷത്തോളം ഈ സിനിമയുടെ പുറകെ സഞ്ചരിച്ചു. എല്ലാവരുടെയും അനുഗ്രഹത്തോടെ വലിയ വിജയമായി ഒടിയൻ മാറട്ടെ.’–മോഹന്‍ലാല്‍ പറഞ്ഞു.

Advertising
Advertising

ബാഹുബലി പോലെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇടം നേടാന്‍ ഒടിയന് കഴിയുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെടുന്നു. ഈ ചിത്രം കൂടുതല്‍ വലിയ സിനിമകളെടുക്കാന്‍ പ്രചോദനമാകുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

സിദ്ധിഖ്, ആസിഫ് അലി,മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, തിരക്കഥാകൃത്ത് ഹരികൃഷ്ണൻ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിസംബര്‍ 14നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. വന്‍ ബജറ്റിലൊരുക്കിയിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.

Tags:    

Similar News