സിനിമ ഹിറ്റായിരുന്നെങ്കില്‍ ആ വിജയത്തില്‍ നടിക്ക് ഒരു പങ്കുമുണ്ടാകുമായിരുന്നില്ല; മഞ്ജുവിനെ പിന്തുണച്ച് റിമ

ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മഞ്ജു വാര്യര്‍ക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണ് റിമയുടെ പ്രതികരണം.

Update: 2018-12-20 02:31 GMT

ഒടിയന്‍ സിനിമയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ മഞ്ജു വാര്യരെ പിന്തുണച്ച് റിമ കല്ലിങ്കല്‍. സിനിമ ഹിറ്റായിരുന്നെങ്കില്‍ ആ വിജയത്തില്‍ നടിക്ക് ഒരു പങ്കുമുണ്ടാകുമായിരുന്നില്ല, ഉറപ്പ് എന്നാണ് റിമയുടെ പ്രതികരണം‍. ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മഞ്ജു വാര്യര്‍ക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണ് റിമയുടെ പ്രതികരണം.

ഒടിയന്‍ സിനിമ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മഞ്ജു പ്രതികരിക്കണമെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുകയുണ്ടായി. ഒടിയനിലെ കഥാപാത്രം അവരുടെ മുജ്ജന്മ ഭാഗ്യമാണ്. ചെറിയ സിനിമകളെ പോലും പ്രകീര്‍ത്തിച്ച് പോസ്റ്റിടുന്ന മഞ്ജു ഒടിയനെ പിന്തുണച്ച് ഒരു പോസ്റ്റ് പോലും ഇട്ടില്ല. അവരുടെ പ്രതിസന്ധികളില്‍ സ്വന്തം നിലനില്‍പ്പ് നോക്കാതെ അവരെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ തന്റെ പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു 100 ശതമാനം തന്നെ കൈവിട്ടെന്നും ശ്രീകുമാര്‍ മേനോന്‍ കുറ്റപ്പെടുത്തുകയുണ്ടായി.

Advertising
Advertising

പിന്നാലെയാണ് റിമയുടെ പ്രതികരണം. സിനിമ ഹിറ്റാകുമ്പോള്‍ ആ വിജയത്തിന്‍റെ ക്രെഡിറ്റ് നടിക്ക് നല്‍കാറില്ല എന്നാണ് റിമ പറഞ്ഞത്. #justsaying #odiyan #malayaleesknowtheircinema എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് ഫേസ് ബുക്കില്‍ റിമയുടെ പ്രതികരണം.

If the movie was a hit, I am quite sure, the actress would have been in no way responsible for the success. #justsaying #odiyan #malayaleesknowtheircinema

Posted by Rima Kallingal on Wednesday, December 19, 2018
Tags:    

Similar News