ഉത്തര മലബാറിന്‍റെ പശ്ചാത്തലത്തില്‍ ഒരു കോമഡി എന്‍റര്‍ടെയ്നര്‍; 'എങ്കിലും ചന്ദ്രികേ' ട്രെയിലര്‍ എത്തി

പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഒരു മുഴുനീള ഫൺ എന്റർടെയിൻമെന്റായിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന

Update: 2023-02-04 07:47 GMT
Advertising

കൊച്ചി: ഉത്തരമലബറിലെ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ സുഹൃത്തുക്കളായ ഒരുകൂട്ടം യുവാക്കളുടെ കഥ പറയുന്ന എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആദിത്യൻ ചന്ദ്രശേഖരനാണ്.

പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഒരു മുഴുനീള ഫൺ എന്റർടെയിൻമെന്റായിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

സുരാജ് വെഞ്ഞാറംമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരഞ്ജന അനൂപ് നായികയാവുന്ന ചിത്രത്തിൽ തൻവി റാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സംവിധായകനായ ആദിത്യൻ ചന്ദ്രശേഖരനും അർജുൻ രാധാകൃഷ്ണനും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഇഫ്തിയാണ് ഈണം പകർന്നിരിക്കുന്നത്. ജിതിൻ സ്റ്റാൻസിലോസാണ് കാമറ കൈകാര്യം ചെയ്യുന്നത്. ലിജോ പോളാണ് എഡിറ്റിംഗ്. ത്യാഗു കലാസംവിധാനം, മേക്കപ്പ് സുധി.


Full View






Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News