മനോഹരമായൊരു പ്രണയകാലത്തിന്‍റെ ഓര്‍മകള്‍ പറയാന്‍ ഭാവനയും ഷറഫുദ്ദീനും; 'ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ട്രെയിലര്‍ പുറത്ത്

ഫെബ്രുവരി 14 പ്രണയദിനത്തോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലെത്തും

Update: 2023-02-17 06:07 GMT

കൊച്ചി: നീണ്ട അഞ്ച് വർഷങ്ങൾക്കു ശേഷം മലയാളികളുടെ പ്രിയ താരം ഭാവന വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്'. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ബാലകാല പ്രണയത്തിന്റെ ഓർമകളും വിരഹവും പ്രതിപാതിക്കുന്നതാണ് ചിത്രമാണ് ട്രെയിലർ പറയുന്നത്. നവാഗതനായ ആദിൽ മൈമൂനാത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാവന, ഷറഫുദ്ദീൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് അഭിനയതാക്കളും അണിയറപ്രവർത്തകരും ചേർന്ന് ട്രെയിലർ പുറത്തിറക്കിയത്. ഫെബ്രുവരി 14 പ്രണയദിനത്തോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലെത്തും. ലണ്ടൻ ടാക്കീസ്, ബോൺഹോമി എന്റർടെയിൻമന്റ്‌സ് രാജേഷ് കൃഷ്ണ, റനീഷ് അബ്ദുൾ ഖാദർ എന്നിവർ ചേർന്ന് നിർമ്മക്കുന്ന

Advertising
Advertising

ചിത്രം മാജിക് ഫ്രെയിംസാണ് വിതരണത്തിനെത്തിക്കുന്നത്. അരുൺ റുഷ്ദിയുടേതാണ് കാമറ. ബിജി ബാലാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. കിരൺ കേശവ്, പ്രശോഭ് വിജയൻ, ആർട്ട്: മിഥുൻ ചാലിശേരി എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

കോസ്റ്റ്യൂം: മെൽവി ജെ, മക്കപ്പ് അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കണ്ട്രോളർ: അലക്സ് ഇ കുര്യൻ, പ്രൊജക്ട് കോഡിനേറ്റർ: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാൻസിസ്, തിരക്കഥാ സഹായി: വിവേക് ഭരതൻ, ക്രിയേറ്റീവ് ഡയറക്ടർ & സൗണ്ട് ഡിസൈൻ: ശബരീദാസ് തോട്ടിങ്കൽ, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പിആർഒ: ടെൻ ഡിഗ്രി നോർത്ത് കമ്മ്യൂണിക്കേഷൻസ്, പബ്ലിസിറ്റി ഡിസൈൻസ്: ഡൂഡിൽ മുനി, ഡിജിറ്റൽ മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ


Full View





Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News