രജനി-വിനായകന്‍-മോഹന്‍ലാല്‍ ഷോ; കുടുംബസമേതം ജയിലര്‍ കണ്ട് മുഖ്യമന്ത്രി

നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും തിയറ്ററിലെത്തി ജയിലര്‍ കണ്ടിരുന്നു

Update: 2023-08-13 06:31 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം തിയറ്ററിലെത്തി ജയിലര്‍ കണ്ടു. ഭാര്യ കമല, മകൾ വീണ, മന്ത്രി പി.എ മുഹമ്മദ് റിയാസ്, ചെറുമകൻ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയെത്തിയത്. ശനിയാഴ്ച രാത്രി ലുലുമാളിലെ തിയറ്ററിലെത്തിയാണ് മുഖ്യമന്ത്രി സിനിമ കണ്ടത്.

നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും തിയറ്ററിലെത്തി ജയിലര്‍ കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു. എല്ലാ അഭിനന്ദനങ്ങൾക്കും പ്രോത്സാഹനത്തിനും നന്ദിയെന്ന് സംവിധായകന്‍ നെൽസണ്‍ മറുപടി നൽകി. അഭിനേതാക്കളും അണിയറപ്രവർത്തകരും താങ്കളുടെ വാക്കുകളിൽ സന്തോഷിക്കുന്നുവെന്നും നെൽസൺ സോഷ്യൽ മീഡിയയിൽ കുറിച്ചു

Advertising
Advertising

രജനികാന്ത് നായകനായ ജയിലര്‍ സംവിധാനം ചെയ്തത് നെൽസൺ ദിലീപ് കുമാറാണ്. ബീസ്റ്റിനു ശേഷം നെല്‍സണ്‍ സംവിധാനം ചെയ്ത സിനിമയാണിത്. രജനിക്കൊപ്പം പ്രതിനായകനായി എത്തിയ വിനായകന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്. വെറും 10 മിനിറ്റ് കൊണ്ട് മോഹന്‍ലാലും അതിഥി വേഷത്തില്‍ ശിവരാജ് കുമാറും ആരാധകരെ കൊണ്ട് കയ്യടിപ്പിച്ചു. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒന്നിച്ച് അഭിനയിച്ച സിനിമയാണിത്.

സൺ പിക്ചേഴ്സിന്‍റെ ബാനറിൽ കലാനിധി മാരനാണ് സിനിമ നിർമിച്ചത്. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. രമ്യ കൃഷ്ണൻ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. ക്യാമറ-വിജയ് കാര്‍ത്തിക് കണ്ണന്‍, സംഗീതം-അനിരുദ്ധ് രവിചന്ദര്‍, ആക്ഷൻ- സ്റ്റണ്ട് ശിവ.

ചിത്രത്തില്‍ വില്ലൻ വേഷത്തിലത്തിയ വിനായകന്റെ അഭിനയത്തെ മന്ത്രി വി. ശിവൻകുട്ടി പ്രശംസിച്ചു. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലറെന്നും വിനായകന്റെ സിനിമയാണിതെന്നും മന്ത്രി പ്രതികരിച്ചു.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News