മൊബൈല്‍ ഫോണുകള്‍ കൊണ്ടൊരു മമ്മൂട്ടി; വൈറലായി താരത്തിന്‍റെ ചിത്രം

600 മൊബൈല്‍ ഫോണുകളും 6,000 മൊബൈല്‍ ആക്സസറീസും ഉപയോഗിച്ചാണ് ഡാവിഞ്ചി സുരേഷ് ഇരുപതടി വലുപ്പമുള്ള മമ്മൂട്ടി ചിത്രം തയ്യാറാക്കിയത്

Update: 2021-09-06 16:05 GMT

മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനവുമായി പ്രശസ്ത കലാകാരന്‍ ഡാവിഞ്ചി സുരേഷ്. മൊബൈല്‍ ഫോണുകള്‍ കൊണ്ട്  ഒരുക്കിയ മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യല്‍മീഡിയയുടെ മനസ് കീഴടക്കിയിരിക്കുന്നത്.

മമ്മൂട്ടി സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതും അദ്ദേഹത്തിന്‍റെ ജന്മദിനം പ്രമാണിച്ചും കൊടുങ്ങല്ലൂര്‍ എം ടെല്‍ മൊബൈല്‍സിന്‍റെ ഉടമസ്ഥനായ അനസിന്‍റെ മൂന്നു ഷോപ്പുകളില്‍ നിന്നെടുത്ത 600 മൊബൈല്‍ ഫോണുകളും 6,000 മൊബൈല്‍ ആക്സസറീസും ഉപയോഗിച്ചാണ് ഡാവിഞ്ചി സുരേഷ് ഇരുപതടി വലുപ്പമുള്ള മമ്മൂട്ടി ചിത്രം തയ്യാറാക്കിയത്.

പത്തു മണിക്കൂര്‍ സമയമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. നിറങ്ങളുടെ ലഭ്യത കുറവായിരുന്നെങ്കിലും പൌച്ചുകളും സ്ക്രീൻ ഗാഡ് ഡാറ്റാ കേബിളും ഇയര്‍ഫോണും ചാര്‍ജറും ഉള്‍പ്പെടുന്ന മൊബൈല്‍ അനുബന്ധ സാമഗ്രികളും ചിത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഹാളിലാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News