ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി; ചിത്രം അടുത്ത വർഷം ആദ്യത്തിൽ റിലീസാകും

ആഗസ്റ്റ് 17 നാണ് ഭ്രമയുഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്

Update: 2023-09-16 14:08 GMT
Advertising

ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടി രാഹുൽ സധാശിവൻ ചിത്രം ഭ്രമയുഗത്തിലെ മമ്മുട്ടിയുടെ രംഗങ്ങളുടെ ചിത്രീകരണം പൂര്ത്തിയായി. ആഗസ്റ്റ് 17 നാണ് ഭ്രമയുഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. കൊച്ചിയിലും ഒറ്റപ്പാലത്തുമായി ചിത്രത്തിന്റെ ചിത്രീകരണമിപ്പോൾ പുരോഗമിക്കുകയാണ്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരടങ്ങുന്ന ബാക്കി ഭാഗങ്ങൾ ഒക്ടോബർ പകുതിയോടെ പൂർത്തിയാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈനോട്ട് സ്റ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഭാഷണങ്ങളൊരുക്കുന്നത് സാഹിത്യകാരൻ ടി.ഡി രാമകൃഷ്ണനാണ്. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ 2024-ന്റെ ആദ്യത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, മേക്കപ്പ്: റോനെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം : മെൽവി ജെ, പിആർഒ: ശബരി എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News