"അഭിനന്ദനങ്ങള്‍ ഇമ്മന്‍, നിങ്ങളെ പോലെ ഒരാള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ ഞാന്‍ വിഡ്ഢി"; രണ്ടാം വിവാഹത്തില്‍ ആരോപണങ്ങളും ആശംസകളുമായി ഇമ്മന്‍റെ ആദ്യ ഭാര്യ
സംഗീത സംവിധായകന്‍ ഡി ഇമ്മന്‍ അന്തരിച്ച പബ്ലിസിറ്റി ഡിസൈനര്‍ ഉബാള്‍ഡിന്‍റെയും ചന്ദ്ര ഉബാള്‍ഡിന്‍റെയും മകള്‍ അമാലി ഉബാള്‍ഡിനെ കഴിഞ്ഞ ദിവസമാണ് വിവാഹം കഴിച്ചത്
സംഗീത സംവിധായകന്‍ ഡി ഇമ്മന്‍ വിവാഹിതനായതിന് പിന്നാലെ ആരോപണങ്ങളുമായി ഇമ്മന്‍റെ ആദ്യ ഭാര്യ മോണിക്ക. പന്ത്രണ്ട് വര്‍ഷം ഒരുമിച്ച് ജീവിച്ച ഒരാളെ മാറ്റി മറ്റൊരാളെ പ്രതിഷ്ഠിക്കാന്‍ ഇത്ര എളുപ്പമാണെന്ന് അറിഞ്ഞില്ലെന്ന് മോണിക്ക പറഞ്ഞു. നിങ്ങളെ പോലെ ഒരാള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ താന്‍ വിഡ്ഢിയാണെന്നും മോണിക്ക കുറിപ്പിലൂടെ പറഞ്ഞു. പഴയ തീരുമാനങ്ങളില്‍ ഇന്ന് ആത്മാര്‍ഥമായും ഖേദിക്കുന്നു. രണ്ട് വര്‍ഷമായി തന്നെയോ കുട്ടികളെയോ ഇമ്മന്‍ തിരിഞ്ഞു നോക്കിയിട്ടില്ല. കുട്ടികള്‍ക്കും പകരക്കാരെ കണ്ടെത്തിയതില്‍ ആശ്ചര്യം തോന്നുന്നതായും മോണിക്ക ഇന്‍സ്റ്റാഗ്രാം കുറിപ്പിലൂടെ പറഞ്ഞു. കുട്ടികളെ അച്ഛനില്‍ നിന്നും മറ്റും സംരക്ഷിക്കുമെന്ന് പറഞ്ഞ മോണിക്ക ആവശ്യമാണെങ്കില്‍ പുതിയ കുഞ്ഞിനെയും സംരക്ഷിക്കുമെന്നും വ്യക്തമാക്കി. മോണിക്കയുടെ ആരോപണം വിവാദങ്ങളിലേക്ക് വഴിവെക്കാനാണ് സാധ്യത.
സംഗീത സംവിധായകന്‍ ഡി ഇമ്മന്‍ അന്തരിച്ച പബ്ലിസിറ്റി ഡിസൈനര്‍ ഉബാള്‍ഡിന്‍റെയും ചന്ദ്ര ഉബാള്‍ഡിന്‍റെയും മകള്‍ അമാലി ഉബാള്‍ഡിനെ കഴിഞ്ഞ ദിവസമാണ് വിവാഹം കഴിച്ചത്. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ഇമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യഭാര്യ ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.
മോണിക്കയുടെ ഇന്‍സ്റ്റാഗ്രാം കുറിപ്പ്:
പ്രിയപ്പെട്ട ഡി ഇമ്മന്‍, രണ്ടാം വിവാഹത്തിന് അഭിനന്ദനങ്ങള്‍. പന്ത്രണ്ട് വര്‍ഷം ഒരുമിച്ച് ജീവിച്ച ഒരാളെ മാറ്റി മറ്റൊരാളെ പ്രതിഷ്ഠിക്കാന്‍ ഇത്ര എളുപ്പമാണെന്ന് അറിഞ്ഞില്ല, നിങ്ങളെ പോലെ ഒരാള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ ഞാന്‍ വിഡ്ഢിയാണ്. ഇന്ന് ഞാന്‍ ആത്മാര്‍ഥമായും അതില്‍ ഖേദിക്കുന്നു. രണ്ട് വര്‍ഷമായി നിങ്ങള്‍ എന്നെയോ കുട്ടികളെയോ തിരിഞ്ഞു നോക്കിയിട്ടില്ല. കുട്ടികള്‍ക്കും നിങ്ങള്‍ പകരക്കാരെ കണ്ടെത്തിയതില്‍ ആശ്ചര്യം തോന്നുന്നു. ഞാന്‍ എന്‍റെ കുട്ടികളെ നിങ്ങളുടെ അച്ഛനില്‍ നിന്നും മറ്റും സംരക്ഷിക്കും. ആവശ്യമാണെങ്കില്‍ പുതിയ കുഞ്ഞിനെയും ഞാന്‍ സംരക്ഷിക്കും. വിവാഹ മംഗളാശംസകള്‍
Imman's first wife's allegations on his second marriage