'മൂന്ന് കുട്ടികളുള്ളവരെ ജയിലിലടക്കണം'; ജനസംഖ്യാ നിയന്ത്രണം കർശനമാക്കണമെന്ന് കങ്കണ

"ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് തോറ്റതും പിന്നീട് കൊല്ലപ്പെട്ടതും ജനസംഖ്യാ നിയന്ത്രണത്തിന്‍റെ പേരിലാണ്"

Update: 2021-04-21 04:42 GMT
Editor : abs | By : Web Desk

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം കർശനമാക്കണമെന്ന് ബോളിവുഡ് നടി കങ്കണ റണാവട്ട്. ഇന്നത്തെ പ്രതിസന്ധി അതാവശ്യപ്പെടുന്നുണ്ട് എന്നും കങ്കണ പറഞ്ഞു. ട്വിറ്ററിലാണ് അവരുടെ പ്രതികരണം.

'നമുക്ക് കർശനമായ ജനസംഖ്യാ നിയന്ത്രണ നിയമങ്ങൾ വേണം. വോട്ടുരാഷ്ട്രീയം അവസാനിപ്പിക്കാനുള്ള സമയമായി. ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് തോറ്റതും പിന്നീട് കൊല്ലപ്പെട്ടതും ഇതിന്റെ പേരിലാണ്. അവർ നിർബന്ധ വന്ധ്യംകരണം നടപ്പാക്കി. ഇന്നത്തെ പ്രതിസന്ധിയിലേക്ക് നോക്കുമ്പോൾ മൂന്ന് കുട്ടികളുള്ളവരെ ജയിലിലടയ്ക്കണം. അല്ലെങ്കിൽ പിഴ ചുമത്തണം' - കങ്കണ കുറിച്ചു. 

Advertising
Advertising

അതിനിടെ, കങ്കണയുടെ വാദത്തിനെതിരെ കൊമേഡിയൻ സനോലി ഗൗർ രംഗത്തെത്തി. രംഗോലി ചന്ദൽ, അക്ഷത് റണൗട്ട് എന്നീ രണ്ട് സഹോദരങ്ങളുള്ള നടിയാണ് ഇക്കാര്യം പറയുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News