ബോളിവുഡിലേക്ക് ചുവട് വച്ച് കനി കുസൃതി

ബിരിയാണി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയിരുന്നു

Update: 2022-11-05 10:10 GMT

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ സിനിമാരംഗത്ത് തന്‍റേതായ സ്ഥാനം ഉറപ്പിച്ചനടിയാണ് കനി കുസൃതി. ബിരിയാണി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയ കനി ബോളിവുഡിലേക്ക്ചേക്കേറിയിരിക്കുകയാണ്.

'ഗേൾസ് വിൽ ബി ​ഗേൾസ്' എന്ന ചിത്രത്തിലുടെയാണ് കനി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പുതുമുഖ സംവിധായകനായ സുച്ചി തളതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിച്ച ഛദ്ദ, അലി ഫസല്‍ താരദമ്പതികള്‍ നിര്‍മ്മിക്കുന്ന ചിത്രം 2003 ല്‍ പുറത്തിറിങ്ങിയ ഹോളിവുഡ് ചിത്രം ഗേള്‍സ് വില്‍ ബി ഗേള്‍സിന്റെ ഹിന്ദി റീമേക്കാണ്.

Advertising
Advertising

ഹിമാലയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ബോര്‍ഡിങ്ങ് സ്‌കൂളില്‍ പഠിക്കുന്ന പതിനാറുകാരി മിറയുടെ കഥയാണ് ചിത്രം പറയുന്ന ചിത്രത്തിൽ പ്രീതി പനിഗരി, കേശവ് ബിനോയ് കിരണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഉത്തരാഖണ്ഡില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

നാടകത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ കനി 2003 ൽ അന്യർ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്കെത്തുന്നത്. കേരള കഫേ, ശിക്കാർ, കോക്ക്ടെയിൽ തുടങ്ങിയ ചിത്രങ്ങളിലും കനി വേഷമിട്ടിട്ടുണ്ട്. മലയാളം, തമിഴ്, തെലുഗ് സിനിമകളിലും സജീവ സാന്നിധ്യമാണ് കനി. 'വിചിത്ര'മാണ് കനിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News