ഹരിഹരന്‍ ചിത്രം; വമ്പന്‍ അനൗണ്‍സ്‌മെന്റുമായി കാവ്യാഫിലിം കമ്പനി കാസ്റ്റിംഗ് കാള്‍ പുറത്തുവിട്ടു

25-35 വയസ്സിനിടയില്‍ പ്രായമുള്ള ആരോഗ്യ ദൃഡഗാത്രരായ നടന്മാരെയും, 22-30 വയസ്സിനിടയില്‍ പ്രായമുള്ള നൃത്ത പ്രാവീണ്യമുള്ള നടികളെയും തേടിയുള്ളതാണ് കാസ്റ്റിംഗ് കാള്‍

Update: 2024-03-26 15:22 GMT

2018, മാളികപ്പുറം എന്നി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്തു തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഡക്ഷന്‍ ബാനറാണ് കാവ്യാഫിലിം കമ്പനി. മലയാള സിനിമയുടെ എക്കാലത്തെയും ലെജന്‍ഡറി ഡയറക്ടര്‍ ഹരിഹരനും കാവ്യാഫിലിം കമ്പനിയും കൈകോര്‍ക്കുന്നു എന്ന വമ്പന്‍ വാര്‍ത്തയാണ് പ്രേക്ഷക ലോകം ശ്രവിച്ചത്. അന്‍പതിനു മുകളില്‍ വര്‍ഷങ്ങളുടെ സിനിമ പ്രവര്‍ത്തി പരിചയവും, മലയാള സിനിമയുടെ എക്കാലത്തെയും എണ്ണം പറഞ്ഞ സിനിമകള്‍ ഉള്‍പ്പടെ അന്‍പതു ചിത്രങ്ങളുടെ തിളക്കവുമുള്ള ഹരിഹരനും, നിലവിലെ മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ പ്രൊഡക്ഷന്‍ ബാനറായ കാവ്യാഫിലിം കമ്പനിയും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.

Advertising
Advertising

ഹരിഹരന്‍ കാവ്യാഫിലിം കമ്പനി ചിത്രത്തിന്റെ കാസ്റ്റിംഗ് കാള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 25-35 വയസ്സിനിടയില്‍ പ്രായമുള്ള ആരോഗ്യ ദൃഡഗാത്രരായ നടന്മാരെയും, 22-30 വയസ്സിനിടയില്‍ പ്രായമുള്ള നൃത്ത പ്രാവീണ്യമുള്ള നടികളെയും തേടിയുള്ളതാണ് കാസ്റ്റിംഗ് കാള്‍.

മാളികപ്പുറം എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ ആന്‍ മെഗാ മീഡിയയും കാവ്യാഫിലിം കമ്പനിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആനന്ദ് ശ്രീബാലയാണ് നിലവില്‍ കാവ്യാ ഫിലിം കമ്പനിയുടേതായി ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന സിനിമ. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം വമ്പന്‍ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News