'കൊലകൊല്ലി ടീം'; ഭീഷ്മപര്‍വ്വം പുതിയ പോസ്റ്റര്‍ പുറത്ത്

മാര്‍ച്ച് മൂന്നിനാണ് ഭീഷ്മപര്‍വ്വത്തിന്‍റെ തിയറ്റര്‍ റിലീസ്

Update: 2022-02-12 15:38 GMT
Editor : ijas

മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ഭീഷ്മ പര്‍വ്വത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്. സിനിമയിലെ താരങ്ങളെയെല്ലാം കൂട്ടിച്ചേര്‍ത്തുള്ള പോസ്റ്റര്‍ 'കൊലകൊല്ലി' എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. സിനിമയുടെ മുഴുവന്‍ സ്വഭാവവും കാണിക്കുന്ന പോസ്റ്ററിന് വലിയ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഭീഷ്മപര്‍വ്വത്തിന്‍റെ ടീസര്‍ വീഡിയോ പുറത്തിറങ്ങിയത്.

Full View

ഭീഷ്മപർവത്തിൽ മൈക്കിൾ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍റെ സംവിധാന സഹായിയാണ് ദേവദത്ത്. പി.ടി.രവിശങ്കറാണ് അഡീഷണൽ സ്‌ക്രീൻപ്ലേ. ആർ.ജെ മുരുകന്‍റേതാണ്(മനു ജോസ്) അഡീഷണൽ ഡയലോഗ്.

Advertising
Advertising

നദിയാ മൊയ്തു, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ലെന തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ. ബിലാൽ ചിത്രീകരിക്കാനിരുന്നതും ആനന്ദ് സി.ചന്ദ്രൻ ആയിരുന്നു. വിവേക് ഹർഷൻ എഡിറ്റിംഗും സുഷിൻ ശ്യാം സംഗീതവും നിർവഹിച്ചിരിക്കുന്നു. മാര്‍ച്ച് മൂന്നിനാണ് ഭീഷ്മപര്‍വ്വത്തിന്‍റെ തിയറ്റര്‍ റിലീസ്.

'ബിഗ്ബി'യ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍നീരദും ഒന്നിക്കുന്ന ചിത്രമാണിത്. ബിഗ് ബിയുടെ രണ്ടാം ഭാഗം ' ബിലാല്‍' പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് കാരണം മാറ്റിവെയ്ക്കുകയായിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News