വീണ്ടും പൊലീസ് വേഷത്തില്‍ മമ്മൂട്ടി; നിര്‍മാണം മമ്മൂട്ടി കമ്പനി

കാതലിന് ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും ഇത്

Update: 2022-10-21 16:35 GMT
Editor : ijas

ഛായാഗ്രഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ രണ്ടാം വാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനാവുക. ത്രില്ലര്‍ സിനിമയായി ഒരുക്കുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. കാതലിന് ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും ഇത്.

Advertising
Advertising

മമ്മൂട്ടി-നയൻ‌താര എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ 'പുതിയ നിയമം' സിനിമയിലൂടെയാണ് റോബി വർഗീസ് സ്വതന്ത്രൃ ഛായാഗ്രാഹകനാകുന്നത്. 'ദി ഗ്രേറ്റ് ഫാദർ' എന്ന മമ്മൂട്ടി ചിത്രത്തിലെ ഛായാഗ്രഹണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ക്യാപ്റ്റൻ', 'ലവ് ആക്ഷൻ ഡ്രാമ', 'വെള്ളം', 'ജോണ്‍ ലൂഥര്‍' എന്നിവയാണ് റോബി ഛായാഗ്രഹണം നിർവഹിച്ച മറ്റു സിനിമകൾ. 'ഈശോ' ആണ് റോബിയുടെ ഛായാഗ്രഹണത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം', നിസാം ബഷീറിന്‍റെ 'റോഷാക്ക്'എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തിയായ ചിത്രങ്ങള്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതല്‍' സിനിമയുടെ ചിത്രീകരണം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ തുടരുകയാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News