ഞങ്ങൾ ഒരു വീട്ടിലാണ് താമസിക്കുന്നത്, നിങ്ങളായിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കാതിരുന്നാൽ മതി; ദുല്‍ഖറുമൊത്തുള്ള ചിത്രമെന്നാണെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി

ഇരുവരും ഒരുമിച്ചുള്ള സിനിമ തങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാൽ അതിലേക്ക് എത്തുന്നില്ലെന്നും ആയിരുന്നു മാധ്യമപ്രവർത്തകൻ പറഞ്ഞത്

Update: 2022-10-07 04:21 GMT

ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ എത്തിയപ്പോള്‍ മുതല്‍ കേള്‍ക്കുന്നൊരു ചോദ്യമാണ്. എന്നാണ് മമ്മൂട്ടിയുമൊത്ത് ഒരു സിനിമ ചെയ്യുന്നതെന്ന്. മമ്മൂട്ടിയും ഈ ചോദ്യം പല തവണ കേട്ടിട്ടുണ്ടാകും. ഇപ്പോള്‍ അതിന് രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് മെഗാതാരം. പുതിയ ചിത്രമായ റോഷാക്കിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് മറുപടി നല്‍കിയത്.

ദുൽഖറും മമ്മൂട്ടിയും ഒരുമിച്ചുള്ള സിനിമ എപ്പോൾ സംഭവിക്കുമെന്നായിരുന്നു മാധ്യമപ്രവർത്തകന്‍റെ ചോദ്യം. ഇരുവരും ഒരുമിച്ചുള്ള സിനിമ തങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാൽ അതിലേക്ക് എത്തുന്നില്ലെന്നും ആയിരുന്നു മാധ്യമപ്രവർത്തകൻ പറഞ്ഞത്. അതിന് വളരെ രസകരമായ രീതിയിൽ ആയിരുന്നു മമ്മൂട്ടിയുടെ മറുപടി. ഞങ്ങൾ ഒരു വീട്ടിലാണ് താമസിക്കുന്നത്. ഒരു പ്രശ്നവുമില്ല. നിങ്ങളായിട്ട് ഉണ്ടാക്കാതിരുന്നാൽ മതി. രണ്ട് നടന്മാരായിട്ട് കാണൂ. അതല്ലേ നല്ലത്. സമയം കിടക്കുവല്ലേ – എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഇതിനിടയിൽ അച്ഛനും ചേട്ടനുമായിട്ട് ഉടനെയൊന്നും നടക്കുമെന്ന് തോന്നുന്നില്ലെന്നും അനിയനും ചേട്ടനുമായി ആലോചിക്കാമെന്നും ഒപ്പമുണ്ടായിരുന്ന ജഗദീഷ് പറഞ്ഞത് ചിരി പടർത്തി.

Advertising
Advertising

ദുൽഖറിനെ നായകനാക്കി അമൽ നീരദിന്‍റെ സംവിധാനത്തിൽ ബിഗ് ബി പ്രീക്വൽ സീരീസ് വരുന്നുണ്ടോയെന്ന് ആയിരുന്നു ചോദ്യം. അമൽ നീരദ് അങ്ങനെ പറഞ്ഞോയെന്ന് ആയിരുന്നു ഈ ചോദ്യത്തിനുള്ള മമ്മൂട്ടിയുടെ മറുപടി. വാർത്തകൾ വരട്ടെ, വന്നാൽ സത്യം വന്നില്ലെങ്കിൽ നുണയാണെന്നും മമ്മൂട്ടി പറഞ്ഞു.അവതാരകയെ അഭിമുഖത്തിനിടയിൽ അപമാനിച്ചതുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയെ വിലക്കിയ സംഭവത്തിലും മമ്മൂട്ടി പ്രതികരിച്ചു. ആരുടെയും തൊഴിൽ നിഷേധിക്കരുതെന്നും എന്തിനാണ് അന്നം മുട്ടിക്കുന്നതെന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News