'മരക്കാര്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കും, ഡിസംബര്‍ രണ്ടിന് റിലീസ്': മന്ത്രി സജി ചെറിയാന്‍

ഡിസംബര്‍ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും. ഒ.ടി.ടിയില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നും ചര്‍ച്ചയില്‍ തീരുമാനമായി

Update: 2021-11-11 13:27 GMT
Editor : ijas
Advertising

മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം. ആന്‍റണി പെരുമ്പാവൂരുമായും തിയറ്റര്‍ ഉടമകളുമായി മന്ത്രി സജി ചെറിയാന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. യാതൊരു ഉപാധികളുമില്ലാതെയാകും തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. തിയറ്റർ ഉടമകളിൽ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിർമാതാവ് ആന്‍റണി പെരുമ്പാവൂർ വേണ്ടെന്നു വെച്ചതായും എല്ലാവരെയും ഒരുമിപ്പിക്കുകയെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അത് വിജയം കണ്ടതായും മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബര്‍ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും. ഒ.ടി.ടിയില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നും ചര്‍ച്ചയില്‍ തീരുമാനമായി.

തിയറ്ററിലെ സീറ്റിംഗ് കപ്പാസിറ്റി വർധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ പിന്നീട് തീരുമാനമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ദീലിപിന്‍റെ ചിത്രമടക്കം പ്രധാന സിനിമകളെല്ലാം തിയറ്ററിലേക്ക് എത്തും. ഒടിടിയിലേക്ക് സിനിമകൾ പോകരുത് ചിത്രങ്ങൾ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് സർക്കാർ നിലപാട്. സിനിമകൾ തിയറ്ററുകളിൽ തന്നെ സിനിമ റിലീസ് ചെയ്യാമെന്ന് നിർമ്മാതാക്കളെല്ലാം അറിയിച്ചിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് നടത്തിയ ചർച്ചയിൽ ഡിസംബർ 31 വരെ സിനിമകളുടെ വിനോദനികുതി ഒഴിവാക്കാൻ തീരുമാനിച്ചതായും സജി ചെറിയാൻ പറഞ്ഞു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News