'L360' ലോഡിങ് ; തരുൺ മൂർത്തി സംവിധാനത്തിൽ മോഹൻലാൽ ചിത്രം ഒരുങ്ങുന്നു

മോഹന്‍ലാലിന്റെ 360-ാംമത്തെ ചിത്രമാണിത്

Update: 2024-03-17 13:48 GMT

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. 'L360' എന്നാണ്  ചിത്രത്തിന് താത്കാലികമായി നൽകിയ പേര് . 'എൽ' ലോഡിങ് എന്ന കുറിപ്പോടെയാണ് തരുൺ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 

മോഹന്‍ലാലിന്റെ 360-ാംമത്തെ ചിത്രമാണിത്. സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് സംവിധായകന്‍ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. രജപുത്ര വിഷ്വല്‍സ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് എം. രഞ്ജിത്താണ്. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് വിവരം.

Advertising
Advertising

പ്രേക്ഷക സ്വീകാര്യത നേടിയ ഓപ്പറേഷന്‍ ജാവ, സൗദി വെള്ളയ്ക്ക, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം തരുണ്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, പൃഥ്വിരാജ് ചിത്രമായ എമ്പുരാനിലാണ് നിലവില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ബറോസ് ആണ് റിലീസിനൊരുങ്ങുന്ന നടന്റെ മറ്റൊരു ചിത്രം.  റംമ്പാല്‍ ആണ് അടുത്തിടെ പ്രഖ്യാപിച്ച മോഹന്‍ലാലിന്റെ മറ്റൊരു ചിത്രം. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ചെമ്പന്‍ വിനോദാണ്. വൃഭക്ഷ എന്നൊരു പാന്‍ ഇന്ത്യന്‍ സിനിമയും നടന്റേതായി ഒരുങ്ങുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ആണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News